Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ സ്ഥാനപതി മുസഫയിലെ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു

09 APRIL 2017 02:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി മുസഫ വ്യവസായ നഗരിയിലെ ഐക്കാഡ് റസിഡന്‍ഷ്യല്‍ സിറ്റിയിലെയും വര്‍ക്കേഴ്‌സ് വില്ലേജിലെയും ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. ഹയര്‍ കോര്‍പറേഷന്‍ ഫോര്‍ സ്‌പെഷ്യലൈസ്ഡ് ഇക്കണോമിക് സോണിന് (സോണ്‍സ് കോര്‍പ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ മാതൃകാ ലേബര്‍ ക്യാംപാണിത്. സോണ്‍സ് കോര്‍പ് ഡയറക്ടര്‍ ജനറല്‍ സഈദ് ഈസ അല്‍ ഖെയ്‌ലി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, വിപിഎസ് ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവരും സ്ഥാനപതിക്കൊപ്പമുണ്ടായിരുന്നു. 

തൊഴിലാളികളുമായി സ്ഥാനപതി നേരിട്ട് ആശയവിനിമയം നടത്തുകയും താമസ സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. വര്‍ക്കേഴ്‌സ് വില്ലേജിലെ സൗകര്യങ്ങളില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. വളരെ മികച്ച നിലവാരത്തിലാണ് സോണ്‍ കോര്‍പ് വര്‍ക്കേഴ്‌സ് വില്ലേജിലെ മുറികളും ശുചിമുറികളും നിലനിര്‍ത്തുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ സഈദ് ഈസ് അല്‍ ഖെയ്‌ലി ചൂണ്ടിക്കാട്ടി. 25,000 പേര്‍ക്ക് താമസ സൗകര്യമുള്ള ബഹുനില കെട്ടിടങ്ങളോടെയുള്ള വര്‍ക്കേഴ്‌സ് വില്ലേജില്‍ പാചകം, വിനോദ പരിപാടികള്‍, കായിക പരിശീലനം, ആരോഗ്യ സംരക്ഷണം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. മുസഫയിലെ ഐക്കാഡ് റെസിഡന്‍ഷ്യല്‍ സിറ്റിയിലും മികച്ച സൗകര്യങ്ങളോടെയുള്ള ലേബര്‍ ക്യാംപുകളില്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തോടെ തൊഴിലാളികളുടെ മികച്ച ജീവിത സൗകര്യം ഉറപ്പാക്കുന്നതായും അധികൃതര്‍ പറഞ്ഞു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (34 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (58 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends