പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വോട്ട് പരിഗണനയില്‍
പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമായി ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാനുള്ള അവസരം ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാന്‍ കഴിയുന്ന കാര്യം പരിഗണനയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കും.
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.
പ്രവാസി വോട്ടവകാശം വിനിയോഗിക്കാന്‍ രജിസ്റ്റര്‍ ചെയ്ത 11,000ലധികം പേര്‍ക്ക് വിദേശത്തുവെച്ചു തന്നെ വോട്ടു ചെയ്യാനുള്ള അവസരം നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാട്.
ഇന്റര്‍നെറ്റ് സൗകര്യത്തോടെ വോട്ടിംഗ് നടത്താനായാല്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനാകും. ഇതിലൂടെ പ്രവാസികള്‍ക്ക് ശക്തമായ സാന്നിധ്യമാകാനും കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha