Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍സലുകള്‍ കൊണ്ടുവരുമ്പോള്‍ ജാഗ്രത പാലിക്കുക

22 APRIL 2014 01:29 AM IST
മലയാളി വാര്‍ത്ത.

സമീപകാലത്ത്‌ കുവൈത്തിലെ രണ്ടു പ്രവാസികള്‍ക്കുണ്ടായ അനുഭവങ്ങള്‍ ഓരോ ഗള്‍ഫുകാരനും നെഞ്ചിടിപ്പുണ്ടാകുന്നതാണ്‌. ഒരാഴ്‌ച രണ്ട്‌ മലയാളികളാണ്‌ തങ്ങളറിയാതെ പാര്‍സല്‍ വഴി കുവൈത്തിലേക്ക്‌ മയക്കുമരുന്ന്‌ കടത്താനുളള ദുഷ്‌ടശക്തിയുടെ ശ്രമത്തില്‍ നിന്ന്‌ തലനാരിഴക്ക്‌ രക്ഷപ്പെട്ടത്‌. പിടിക്കപ്പെട്ടാല്‍ ദീര്‍ഘകാലം തടവോ വധശിക്ഷയോ തന്നെ ലഭിക്കാവുന്ന കുറ്റത്തില്‍നിന്ന്‌ ദൈവഹിതം കൊണ്ട്‌ മാത്രം രക്ഷപ്പെട്ട ഇവര്‍ മറ്റു പ്രവാസികള്‍ക്ക്‌ നല്‍കുന്ന പാഠം ചില്ലറയല്ല.
പരിചയമുളളവരാണെങ്കില്‍പോലും കൊടുത്തുവിടുന്ന പാര്‍സലുകള്‍ തുറന്നുനോക്കി ഉറപ്പു വരുത്തിയല്ലാതെ കൊണ്ടുവവരുതെന്നാണ്‌ പ്രഥമിക പാഠം. മുന്‍കാലത്തും പാര്‍സല്‍ വഴി മയക്കുമരുന്ന്‌ കടത്തിയ സംഭവങ്ങള്‍ കേരളത്തില്‍ പലതവണ അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതിപ്പോള്‍ ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ രണ്ടുതവണയാണ്‌ സമാനസംഭവങ്ങളുണ്ടായത്‌. പത്ത്‌ ദിവസം മുമ്പ്‌ കോഴിക്കോട്‌ നടുവണ്ണൂര്‍ സ്വദേശിയും കഴിഞ്ഞദിവസം കൊല്ലം അമ്പലകുന്ന്‌ സ്വദേശിയും ഭാഗ്യവും ജാഗ്രതയും സമ്മേളിച്ചതുകൊണ്ടുമാത്രം. ഭാരക്കൂടുതല്‍ കൊണ്ടാണ്‌ നടുവണ്ണൂര്‍സ്വദേശി പാര്‍സല്‍ കൊണ്ടു വരാതിരുന്നതെങ്കില്‍ കൊല്ലം സ്വദേശി ഗള്‍ഫില്‍ നിന്നുളള ബന്ധുപിന്റെയും സുഹൃത്തുക്കളുടെയും ജാഗ്രത മൂലമാണ്‌ പാര്‍സല്‍ എടുക്കാതിരുന്നത്‌. രണ്ടാമത്തെ സംഭവത്തില്‍ ഇവിടെ മയക്കുമരുന്ന്‌ അടങ്ങിയ പാര്‍സല്‍ വാങ്ങാനെത്തിയയാളെ പിടികൂടാനും സുഹൃത്തുക്കളുടെ ഇടപെടല്‍ തുണയായി.
നാട്ടിലെയും കുവൈത്തിലെയും വിമാനത്താവളങ്ങളില്‍ നടക്കുന്ന പരിശോധനകളില്‍പ്പെടാതെ കടന്നുകുട്ടിയാല്‍ കരിയറായി ഉപയോഗപ്പെടുത്തുന്നവര്‍ പോലുമില്ലാതെ സാധനം കൈയില്‍ കിട്ടുമെന്നതാണ്‌ മയക്കുമരുന്ന്‌ കടത്ത്‌ സംഘങ്ങള്‍ ഇത്തരം രീതികള്‍ സ്വീകരിക്കാന്‍ കാരണം. ഇനി പിരശോധനയില്‍ പിടിക്കപ്പെട്ടാല്‍ കാര്യമില്ലാതെ പാര്‍സല്‍ കൊണ്ടുവന്നയാള്‍ മാത്രം അകത്താവുകയും ചെയ്യും.
കുവൈത്തില്‍ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ്‌ മയക്കുമരുന്ന്‌ കടത്തും ഉപയോഗവും. 1997 ലെ ക്രിമിനല്‍ നിയമ ഭേദഗതി പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വധശിക്ഷവരെ ലഭിക്കാം. ഇതുവരെ എട്ട്‌ പേര്‍ മയക്കുമരുന്ന്‌ കടത്തിയതിന്‌ പിടിക്കപ്പെട്ട്‌ വധശിക്ഷക്ക്‌ വിധേയരായിട്ടുണ്ട്‌. നിരവധി മലയാളികളടക്കം 150 ഓളം ഇന്ത്യക്കാര്‍ നിലവില്‍ മയക്കുമരുന്ന്‌ കേസുകളില്‍ കുവൈത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (19 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends