Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

റമദാനില്‍ മോചിപ്പിക്കുന്നവരുടെ ലിസ്റ്റില്‍ രാമചന്ദ്രന്റെ പേരുണ്ടാകുമോ ?

12 JUNE 2017 12:43 PM IST
മലയാളി വാര്‍ത്ത

എല്ലാ മനസ്സുകളും റമദാനിലെ കനിവിനുവേണ്ടി കാത്തിരിക്കുമ്പോള്‍ പുണ്യമാസത്തിലെ കനിവ് കാത്തിരിക്കുന്ന ഒരു മലയാളികൂടിയുണ്ട് അവിടെ, ജനകോടികളുടെ പ്രിയങ്കരനായ അറ്റ്‌ലസ് രാമചന്ദ്രന്‍. റമദാനില്‍ ജയില്‍ പുള്ളികള്‍ക്കായുള്ള മോചനത്തില്‍ തന്റെ പേര് പരിഗണിക്കപെടും എന്ന പ്രതീക്ഷയിലാണ് മലയാളികളുടെ പ്രിയങ്കരനായ ഈ വ്യവസായി. പ്രവാസികളുടെയും വിശ്വസ്തനായ വ്യവസായി എന്ന നിലയില്‍ ബഹുഭൂരിപക്ഷം പ്രവാസികളും അത് ആശിക്കുന്നുമുണ്ട്.

യു എ ഇ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കുറ്റവാളിയാണ് രാമചന്ദ്രന്‍. അതിനാലാണ് ജയിലിലായതും. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപങ്ങളുള്ള ഒരു വ്യവസായിയെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ തുകകളൊന്നും ഒന്നുമല്ല. പക്ഷെ അതിനുള്ള സാഹചര്യങ്ങളാണ് പ്രധാനം. ബന്ധനസ്ഥനായ ഒരാളോട് ഒരു ജയില്‍ മുറിയില്‍ കിടന്നുകൊണ്ട് കടം വീട്ടാന്‍ പറഞ്ഞാല്‍ നടക്കില്ല.

അല്ലെങ്കില്‍ അതിനു തക്ക പിന്തുണയുമായി സഹായിക്കാന്‍ ആളുകള്‍ പുറത്തു വേണം . അറ്റ്ലസ് രാമചന്ദ്രന്റെ ഗതികേടും അതാണ്. ചില മാധ്യമങ്ങളില്‍ വരുന്നതല്ലാതെ അദ്ദേഹത്തെ സഹായിക്കാന്‍ ആരുമുണ്ടായില്ല. ഇപ്പോള്‍ അവസാന കച്ചിത്തുരുമ്പാണ് റമദാനിലെ ആ കനിവ്. പക്ഷെ അതിനു സ്വന്തം രാജ്യത്ത് നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകണം. ഈ ജനതയുടെ സമ്മര്‍ദം ഉണ്ടാകണം . എങ്കിലേ മോചനം സാധ്യമാകൂ . 

എംബസിയാണ് സടകുടഞ്ഞ് എഴുന്നേല്‍ക്കേണ്ടത്. രാമചന്ദ്രന്റെ മോചനത്തിനായി പുറത്തുവന്ന വാര്‍ത്തകളൊക്കെ ഗീര്‍വാണങ്ങള്‍! കുറെയധികം ആളുകള്‍ അദ്ദേഹത്തിനുവേണ്ടി, അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രയത്‌നിച്ചു എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ . ചിലര്‍ ശ്രമിച്ചു, ശരിയാണ്. പക്ഷെ ആ ചര്‍ച്ചകള്‍ വിജയം കണ്ടില്ല . മറ്റു ചിലര്‍ ആ സാഹചര്യവും മറ്റുള്ളവരെക്കൊണ്ട് എഴുതിച്ച് വാര്‍ത്തയാക്കി പ്രശസ്തി നേടി. എന്തൊക്കെയാണ് പ്രശ്‌നങ്ങള്‍ എന്നന്വേഷിച്ചതല്ലാതെ ഒരു ചുക്കും സംഭവിച്ചില്ല. 

ആരും അത്രക്കും ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ല എന്ന് വേണേലും കരുതാം. പബ്ലിസിറ്റിക്ക് വേണ്ടി കുറച്ചാളുകള്‍ കോട്ടും സ്യുട്ടും ഒക്കെ അണിഞ്ഞുകൊണ്ട് ചാനലുകളിലും മറ്റുള്ള മീഡിയകളിലും വലിയ വര്‍ത്തമാനങ്ങള്‍ പറഞ്ഞുവെങ്കിലും ആ കച്ചവടത്തില്‍ സാമ്പത്തികമായി വലിയ ഗുണമൊന്നും കിട്ടില്ല എന്ന് മനസിലാക്കിയപ്പോള്‍ പലരും തലയൂരി. അബുദാബിയിലെയും ചെന്നൈയിലെയും ഒന്ന് രണ്ട് മുതലാളിമാരും ഇപ്പൊ ശരിയാക്കിത്തരാം എന്നൊക്കെ പറഞ്ഞുകൊണ്ട് മുന്‍കൈ എടുത്തു മുന്നോട്ട് വന്നു എന്നൊക്കെ കേട്ടറിഞ്ഞുവെങ്കിലും അതൊക്കെ ഏതോ പത്രക്കാര്‍ എഴുതിക്കൂട്ടിയതാണെന്നായിരുന്നു അവരുമായി ബന്ധപ്പെട്ടപ്പോള്‍ ഉണ്ടായ മറുപടി .

സ്വന്തം ബന്ധുക്കാര്‍ക്ക് പോലും ആവശ്യമില്ലാത്ത ഒരു മനുഷ്യനെ സഹായിക്കുവാന്‍ മുതലാളിമാര്‍ക്കും താത്പര്യം ഉണ്ടാകണമെന്നില്ല . ഇതുവരെ സമ്പാദിച്ചത് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇനി ആ മനുഷ്യനെ പുറത്തിറക്കി ഉള്ളതും കൂടി ഇല്ലാതാക്കേണ്ട എന്ന് അവരൊക്കെ കരുതിക്കാണും . അല്ലെങ്കില്‍ അവരുടെ ഉപദേശകരായി കൂടിയിരിക്കുന്നവര്‍ പറഞ്ഞുകൊടുത്തുകാണും. ജയിലില്‍ രാമചന്ദ്രന്റെ സ്ഥിതി ആരോരും തിരിഞ്ഞുനോക്കാനില്ലാതെ ദയനീയം ജയിലില്‍ സഹതടവുകാരനായിരുന്ന അടുത്തിടെ മോചിതനായ റാസിഖ് ഭായി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ജയിലില്‍ രാമചന്ദ്രന്റെ അവസ്ഥ ദയനീയം തന്നെ. 

കണ്ണിന്റെ കാഴ്ച മങ്ങുന്ന അസുഖമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ആദ്യ നാളുകളില്‍ തമാശകളും പാട്ടും കഥകളുമായി സഹതടവുകാരുമായി ഇടപഴകിയിരുന്ന രാമചന്ദ്രേട്ടന്‍ കേസുകളുടെ ആധിക്യം വര്‍ധിച്ചപ്പോള്‍ തടവുശിക്ഷ ഇനിയും വര്‍ഷങ്ങളോളം നീളും എന്നറിഞ്ഞപ്പോള്‍ പിന്നെ മെല്ലെ മെല്ലെ സ്വന്തം കട്ടിലില്‍ ഒറ്റക്കുള്ള ഇരുത്തം തുടങ്ങി. ആദ്യം ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുമായിരുന്നെങ്കിലും കാഴ്ച കുറഞ്ഞതോടെ അതും നിര്‍ത്തി. ജയിലില്‍ നിന്നും കൊടുക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്ന അവസ്ഥ. പുറത്തു നിന്നും ഭക്ഷണം എത്തിച്ചു കൊടുക്കാന്‍ കഴിയുമെങ്കിലും അതിനൊന്നും ആരും തയ്യാറല്ല. മറ്റുള്ള ജയില്‍പുള്ളികളെ കാണുവാനും അവര്‍ക്കുള്ള പണം കൊടുക്കുവാനും ഉള്ള ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോള്‍ ഇദ്ദേഹം മാത്രം ആരോരും അന്വേഷിക്കുവാന്‍ ഇല്ലാതെ ഏകാന്തപഥികനായി മാറി . 

ജീവിതത്തിലെ എല്ലാവിധ പ്രതീക്ഷകളും അവസാനിച്ച് മരണത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള ജീവിതം നയിക്കുമ്പോള്‍ നല്ല നടപ്പുകാരെ റമദാന്‍ മാസങ്ങളില്‍ ജയില്‍ മോചിതരാക്കുന്ന ഒരു രീതി യുഎഇ സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരാറുണ്ട്. ഇത്തവണത്തെ ജയില്‍ മോചിതരുടെ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരും കാണുവാന്‍ ആഗ്രഹിക്കുന്നവരാണ് പ്രാസികളില്‍ ഏറിയ പങ്കും. ഗള്‍ഫില്‍ കേസില്‍ കുടുങ്ങിയ പ്രമുഖ മലയാളികള്‍ ഏറെയുണ്ട്. ഗള്‍ഫാര്‍ മുഹമ്മാദി ഉള്‍പ്പെടെയുള്ളവര്‍. ഒരു പ്രൊജക്റ്റിനുവേണ്ടി കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗള്‍ഫാര്‍ കുടുങ്ങിയത്. 

ജയിലിലും കിടന്നു . ദിലീപ് രാഹുലന്‍ തനി തട്ടിപ്പു കേസില്‍ അകപ്പെട്ടിരിക്കുകയാണ്. രാമചന്ദ്രന്‍ ബിസിനസില്‍ പെട്ടുപോയ ഒരാളാണ്. അന്നു തന്നെ ആരോഗ്യസ്ഥിതി മോശമാകുകയും ബിസിനസില്‍ ശ്രദ്ധ കുറയുകയും ചെയ്തപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍. ഗള്‍ഫിലെ അംബാസഡര്‍മാര്‍ എന്നൊക്കെ വീമ്പിളക്കി നടക്കുന്നവരും, ബഹുകോടികള്‍ തുലയ്ക്കാന്‍ കാത്തിരിക്കുന്നവരും ഇന്ന് ഞാന്‍ നാളെ നീ എന്നുള്ള വിശുദ്ധ വചനം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (7 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (7 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (8 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (9 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (12 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (12 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (12 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (12 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (13 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (13 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (13 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (13 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (13 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (16 hours ago)

Malayali Vartha Recommends