വിദേശികളുടെ ബിനാമി ബിസിനസിനെതിരെ സൗദിയില്‍ നടപടി ശക്തമാക്കുന്നു

സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസിനെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. ശക്തമായ പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭയാണ് നിര്‍ദ്ദേശം നല്‍കിയത്. ചില വാണിജ്യ മേഖലകളില്‍ വിദേശികളുടെ ബിനാമി ബിസിനസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ അവസാനിപ്പിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് ആവശ്യമായ ഉദ്ദ്യോഗസ്ഥരെയും മറ്റ് സാങ്കേതിക സഹായങ്ങളും നല്‍കണമെന്ന് മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.
സൗദി കിരീടാവകാശി സല്‍മാന്‍രാജകുമാരന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. ശക്തമായ പരിശോധന നടത്താനും നിര്‍ദേശമുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന വകുപ്പുകള്‍ പരിശോധന ശക്തമാക്കുകയും വിവരങ്ങള്‍ വാണിജ്യവ്യവസായ മന്ത്രാലയത്തെ അറിയിക്കുകയും വേണമെന്നാണ് നിര്‍ദേശം.
സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്വദേശി യുവാക്കള്‍ക്ക് ആവശ്യമായ സഹകരണം നല്‍കണമെന്നും സ്വദേശിവല്‍ക്കരണം ശക്തമായി തുടരണമെന്നും മന്ത്രിസഭ നിര്‍ദേശിക്കുന്നു. സൗദിയിലെങ്ങും ഉപഭോക്തൃ സമിതികള്‍ക്ക് രൂപം നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന് മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha