Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ രംഗത്ത്

09 JULY 2017 12:12 PM IST
മലയാളി വാര്‍ത്ത

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി വേണമെന്ന പുതിയ ഉത്തരവില്‍ ഗള്‍ഫിലെങ്ങും വ്യാപക പ്രതിഷേധം. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസര്‍ വിമാനകമ്പനികള്‍ വഴി കഴിഞ്ഞ ദിവസം ഷാര്‍ജ വിമാനത്താവളത്തിലേക്ക് അയച്ച ഇതുസംബന്ധിച്ച ഉത്തരവ് ആശയക്കുഴപ്പം മാത്രമല്ല വലിയ രോഷവുമാണ് പ്രവാസ ലോകത്തുണ്ടാക്കിയത്.

വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. പ്രശ്‌നം വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ശനിയാഴ്ച രാത്രി വരെയും ആശയക്കുഴപ്പം തീര്‍ക്കുന്ന വിധത്തിലുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ഷാര്‍ജയിലെ വിമാന കാര്‍ഗോ വിഭാഗങ്ങള്‍

മടിക്കുകയാണ്.


2005ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യന്‍ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഈ നിബന്ധന പുറപ്പെടുവിച്ചതെന്നാണ് കരിപ്പൂരിലെ ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസര്‍ ജലാലുദ്ദീന്റെ വിശദീകരണം.
രണ്ടു വര്‍ഷം മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്തശേഷം ഈയിടെയാണ് ഇദ്ദേഹം കരിപ്പൂരില്‍ ചുമതലയേറ്റത്.

സംഭവം വിവാദമായതോടെ ഇതുകാരണം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും മൃതദേഹം അയക്കുന്ന വിവരവും എംബസിയുടെ കത്തും ലഭിച്ചാലുടന്‍ അനുമതി കൊടുക്കാന്‍ തയ്യാറാണെന്നുമാണ് അദ്ദേഹം പറയുന്നത്.



എന്നാല്‍ ഇത്രയും കാലം കുഴപ്പമില്ലാതെ നടന്നിരുന്ന മൃതദേഹം അയക്കല്‍ വൈകിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനും ഒരുപേജ് ഇ മെയില്‍ ധാരാളമായിരുന്നു. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. മരണ സര്‍ട്ടിഫിക്കറ്റ്

,

എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള നിരാക്ഷേപ പത്രം (എന്‍.ഒ.സി), റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍.

വ്യാഴാഴ്ച രാത്രി ഷാര്‍ജക്കടുത്ത് ദൈദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ ഷാര്‍ജ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തിയപ്പോള്‍ കരിപ്പൂരില്‍ നിന്ന് ഇ മെയിലില്‍ എത്തിയ നിര്‍ദേശം ചൂണ്ടിക്കാട്ടി അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അവസാനം സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇടപ്പെട്ട് മണിക്കൂറുകളോളം സമയമെടുത്ത് അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം വിമാനത്തില്‍ കയറ്റാന്‍ തയ്യാറായത്.

മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇയിലെ എംബാമിങ് കേന്ദ്രങ്ങളില്‍ നിന്ന് എംബാം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കൂ. അപ്പോള്‍ ഇത് 48 മണിക്കൂര്‍ മുമ്പ് നാട്ടിലെ വിമാനത്താവളത്തില്‍ എങ്ങനെ ഹാജരാക്കാന്‍ സാധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചോദിക്കുന്നു എംബാം ചെയ്ത മൃതദേഹം കേടുവരാതെ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണെന്നിരിക്കെ അതിലധികം സമയം കാത്തിരുന്ന് നാട്ടിലെത്തിക്കുമ്പോള്‍ ദുര്‍ഗന്ധം വമിക്കുമെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് പുതിയ ഉത്തരവ് പിന്‍വലിച്ച് അക്കാര്യം വിമാനക്കമ്പനികളെ അറിയിച്ച് ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (52 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (54 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (55 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends