സൗദിയില്‍ നിന്നും 4,70,000 പേരെ നാടുകടത്തി

സൗദിയില്‍ നിന്നും ഇഖാമ, തൊഴില്‍ നിയമ ലംഘകരായ 4,70,000 പേരെ നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിവിധ തര്‍ഹീലുകളില്‍ 15300 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രാലയം വെളിപ്പെടുത്തി.
കഴിഞ്ഞ 200 ദിവസത്തിനിടെ 4,69,042 പേരെയാണ് നാടുകടത്തിയത്. ഇക്കഴിഞ്ഞ മാസങ്ങള്‍ക്കിടെ സൗദിയുടെ വിവിധ അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച 1,80,940 പേരുടെ ശ്രമം വിഫലമാക്കിയതായും അദ്ദേഹം പറഞ്ഞു. സൗദി ആഭ്യന്തര മന്ത്രാലയം നിയമ മനുസരിച്ച് നിയമലംഘകരായ തൊഴിലാളികള്‍ക്കും അവരെ ജോലിക്കു വെക്കുന്നവര്‍ക്കുമെതിരെ നടപടി ആരംഭിച്ചതായി സൗദി ജവാസാത്ത് വക്താവ് ക്യാപറ്റന്‍ അഹമ്മദ് അല്ലുഹൈദാന്‍ വ്യക്തമാക്കി. പൊതു സ്ഥലങ്ങളിലും മറ്റും പിടിക്കപ്പെടുന്ന നിയമലംഘകരെ നാടുകടത്തുന്നതിന് വിവിധ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നാടുകടത്തുക.
കൈ, കണ്ണ്, വിരലടയാളം എന്നിവ രേഖപ്പെടുത്തിയ ശേഷം നിയമലംഘനത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുന്ന സമിതിക്ക് കൈമാറും. തുടര്‍ന്ന് സമിതി ശിക്ഷാ നടപടി വിധിക്കും. ശിക്ഷാ നടപടി പൂര്‍ത്തിയാക്കിയ ശേഷമാണ് നാടുകടത്തുക. പിടിക്കപ്പെടുന്നവര്‍്ക്ക് പാസ്പോര്‍ട്ട് ഇല്ലെങ്കില്‍ യാത്ര താമസിക്കും. ഇവരുടെ യാത്രാ രേഖക്കായി അതാത് എംബസികളുമായി ബന്ധപ്പെട്ട് നടപടി പൂര്‍ത്തിയാക്കും. 45,375 പേരെ പിടികൂടിയതായി സൗദി തൊഴില് മന്ത്രാലയം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha