സൗദിയില്‍ വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ്
സൗദിയില്‍ വിദേശികളുടെ കീഴില്‍ കുടുംബ വിസയില്‍ രാജ്യത്ത് കഴിയുന്ന എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്ന് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി. കുടുംബ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് പുതിയ ഇഖാമ എടുക്കുന്നതിനും നിലവില്‍ സൗദിയിലുള്ളവരുടെ ഇഖാമ പുതുക്കുന്നതിനും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിയമം മൂലം നിര്‍ബന്ധമാക്കാനാണ് കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ഇലക്ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്ന ഇന്‍ഷുറന്‍സ് പ്രാബല്യമുള്ളതല്ലെങ്കില് ഇഖാമ പുതുക്കാനും പുതുയത് എടുക്കാനും കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക.
വീട്ടുജോലിക്കാര്‍ക്കും വ്യക്തികളുടെ സ്പോണ്സര്ഷിപ്പുള്ളവര്ക്കുമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഇളവുള്ളത്. ഇത്തരം ജോലിക്കാര്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ തേടാം .കൂടാതെ കാര്‍ഷിക ജോലിക്കാര്‍. ഇടയന്മാര് എന്നിവര്‍ക്കും നിയമത്തില്‍ ഇളവു ലഭിക്കും.
കുറഞ്ഞ വരുമാനക്കാരായി രാജ്യത്ത് കുടുംബത്തോടെ തങ്ങുന്നവര്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ഭാരമാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംഭവിക്കുക.
https://www.facebook.com/Malayalivartha