സൗദിയില്‍ പ്രൈവറ്റ് ട്യൂഷനെടുത്ത 3 ഇന്ത്യന്‍ ടീച്ചര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു
സൗദിയില്‍ നിയമ വിരുദ്ധമായി പ്രൈവറ്റ് ട്യൂഷനെടുത്ത 3 ഇന്ത്യന്‍ ടീച്ചര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക സ്വദേശിയായ മെഹബൂബ് പാഷ, തമിഴ്നാട് സ്വദേശിയായ മുഹമ്മദ് റിഫായ്, ഉത്തര്‍പ്രദേശ് സ്വദേശിയായ അഹമ്മദ് സിദ്ദിഖ് എന്നിവരെ തര്‍ഹില്‍ ജയിലിലേക്ക് (നാടുകടത്തല്‍ കേന്ദ്രം) മാറ്റി. റിയാദിലെ ഇന്റര്‍ നാഷണല്‍ സ്കൂളിലെ അധ്യാപകരാണ് മൂന്നുപേരും.
സൗദിയില്‍ സ്വകാര്യ ട്യൂഷന് നിയമപ്രകാരം തടഞ്ഞിട്ടുള്ളതാണ്. പോലീസ് വീടുകളില്‍ റെയ്ഡ് നടത്തുമ്പോള്‍ ഇവര്‍ ട്യൂഷനെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
അധ്യാപകരുടെ മോചനത്തിനായി സ്കൂളിലെ പബ്ളിക് റിലേഷന്‍ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് സ്കൂളില്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha