പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കും അംഗത്വത്തിനും ഇപ്പോള്‍ അപേക്ഷിക്കാം ; അംഗത്വം ഓണ്‍ലൈന്‍വഴി

പ്രവാസി ക്ഷേമത്തിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന വിവിധ ആനുകൂല്യ പദ്ധതികളുടെ ബോധവത്കരണ പരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍. ക്ഷേമനിധിയിലേയ്ക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കമെന്നും അംഗത്വം ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 200 രൂപയാണ് അംഗത്വ ഫീസ്.
കുടുംബ പെന്‍ഷന്‍, ചികിത്സാ സഹായം, വിവാഹധന സഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ സഹായം, ഭവന നിര്‍മാണത്തിനുള്ള ആനുകൂല്യം തുടങ്ങിയവ പ്രവാസക്ഷേമനിധിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അംഗത്വം അംഗീകരിച്ചു കഴിഞ്ഞാല്‍ ഓരോ മാസത്തിലും മൂന്നൂറുരൂപ അടയ്ക്കണം. 60 വയസ്സ് തികയുന്നതു വരെ ഈ അടവ് തുടരാം.
2000 രൂപ വീതമാണ് പെന്‍ഷന്‍ തുക നല്‍കുക. അംഗം മരണപ്പെട്ടാല്‍ കുടുംബത്തിന് ഒരു ലക്ഷം രൂപ ആനുകൂല്യമായി ലഭിക്കും.
https://www.facebook.com/Malayalivartha