'ഇര്‍മ' ചുഴലി കൊടുങ്കാറ്റ് : അഞ്ചു ലക്ഷം പേരോട് വീടൊഴിയാൻ ആവശ്യപ്പെട്ടു

കരീബിയന്‍ ദ്വീപുകളില്‍ വന്‍ നാശം വിതച്ച ശേഷം അമേരിക്കന്‍ വന്‍കരയെ ലക്ഷ്യമാക്കി വരുന്ന 'ഇര്‍മ' ചുഴലി കൊടുങ്കാറ്റ് ഫ്‌ളോറിഡയിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് യു.എസ് ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി തലവന്‍ ബ്രോക് ലോംഗ് മുന്നറിയിപ്പ് നല്‍കി. ഫ്‌ളോറിഡയുടെ പല ഭാഗത്തും ദിവസങ്ങളോളം വൈദ്യുതി ബന്ധം നഷ്ടപ്പെടുന്നതാണ്. അഞ്ചു ലക്ഷം പേരോട് ഇവിടെ വീടുകളില്‍ നിന്ന് മാറി താമസിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'ഇര്‍മ' ദുരന്തത്തില്‍ ഇതുവരെ 20 പേര്‍ കൊല്ലപ്പെട്ടു. കാറ്റഗറി നാലിലുള്ള ചുഴലി കൊടുങ്കാറ്റായി ഇത് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിലും വളരെ അപകടകാരിയായി ഇത് തുടരുകയാണെന്ന് യു.എസ് നാഷണല്‍ വെദര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കി. 165 മൈല്‍ വേഗതയിലുള്ള കൊടുങ്കാറ്റായിരിക്കും 'ഇര്‍മ' വാരാന്ത്യത്തില്‍ ഫ്‌ളോറിഡ തീരത്ത് കൊണ്ടു വരിക.
ഫ്‌ളോറിഡ മാത്രമല്ല അമേരിക്കയുടെ സൗത്ത് - ഈസ്റ്റേണ്‍ മേഖല മൊത്തത്തില്‍ 'ഇര്‍മ'യുടെ ഭീഷണിയിലാണെന്നും, എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബ്രോക് ലോംഗ് നിരീക്ഷിച്ചു. വീടുകള്‍ ഒഴിഞ്ഞു പോകുന്നതിന് തയാറായിരിക്കണമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റിക് സ്‌കോട്ട് പറഞ്ഞു. നിങ്ങളുടെ വീടുകള്‍ പുനര്‍ നിര്‍മിക്കാന്‍ കഴിയുമെന്നും, ജീവന്‍ തിരിച്ചു നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha