ഇര്‍മ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഫ്ളോറിഡയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

ഇര്‍മയെ തുടര്‍ന്ന് അമേരിക്കയില്‍ മൊത്തം 12,000 വിമാനങ്ങളാണ് സര്‍വീസ് റദ്ദാക്കയിരിക്കുന്നത്. ഫ്ളോറിഡയിലേക്ക് മാത്രം സര്‍വീസ് നടത്തുന്ന 8,000 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടും. അമേരിക്കയിലെ കാലാവസ്ഥ തങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണന്നും സാധാരണ അവസ്ഥയിലേക്ക് വന്നാല്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍ ജീവനക്കാരുമായി ബന്ധപ്പെടണമെന്നും എമിറേറ്റ്സ് അറിയിച്ചു. കൊടുങ്കാറ്റ് വീശിക്കൊണ്ടിരിക്കുന്ന ഫ്ളോറിഡയില്‍ കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമീപ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ അഭയം നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha