കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിൽ പോപ് ഫ്രാന്‍സിസിന് നെറ്റിയില്‍ പരിക്ക്

കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്ന പോപ് ഫ്രാന്‍സിസിന് നെറ്റിയില്‍ പരിക്ക്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ല് പാനലില്‍ തല ഇടിച്ചാണ് പരിക്കേറ്റത്. ജനത്തിരക്കിനിടയില്‍ വാഹനം പെട്ടെന്നു നിര്‍ത്തിയപ്പോള്‍ പോപിന്റെ തല വാഹനത്തിന്റെ ചില്ല് പാനലില്‍ ഇടിക്കുകയായിരുന്നു. പരിക്ക് ഗൗരവമുള്ളതല്ലെന്ന് പോപ് ഫ്രാന്‍സിസിന്റെ വക്താവ് അറിയിച്ചു. കൊളംബിയയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ പാവങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ സമര്‍പ്പണത്തിന് എത്തിയപ്പോഴായിരുന്നു അപകടം.
പോപിന്റെ ഇടത്തെ നെറ്റിയില്‍ പുരികത്തിന് മുകളിലാണ് മുറിവ് പറ്റിയത്. എന്നാല്‍ മുറിവ് ഗൗരവുമുള്ളതല്ലെന്നും അദ്ദേഹത്തിന്റെ പരിപാടികളില്‍ മാറ്റംവരുത്തിയിട്ടിലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. കൊളംബിയയില്‍ പോപ് ഫ്രാന്‍സിസ് ബൊഗോട്ട, മെഡെലിന്‍, കാര്‍ട്ടഗെന തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.
https://www.facebook.com/Malayalivartha