മലയാളികളെ പുറംനാടുകളിലെത്തിച്ച് അവയവം തട്ടിയെടുക്കുന്ന സംഘം വ്യാപകം

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കെയ്റോയിലെത്തിച്ച് അവയവ വ്യാപാരം വ്യാപകമെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധമുള്ള ഇടനിലക്കാരന്‍ മുംബൈയില്‍ പിടിയിൽ. വൃക്കവ്യാപാരത്തിന് ഈജിപ്തിലെ കെയ്റോയില്‍ ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ ഇടനിലക്കാരന്‍ സുരേഷ് പ്രജാപതി എന്നയാളാണ് കഴിഞ്ഞദിവസം മുംബൈയില്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം നിസാമുദീന്‍ എന്നയാളും പിടിയിലായി.
ഇന്ത്യയില്‍ അവയദാനനിയമങ്ങള്‍ കര്‍ശനമായതിനാലാണ് ഇതിനായി വിദേശരാജ്യങ്ങൾ തേടിപിടിക്കുന്നത്. വൃക്ക വില്‍പനയ്ക്കാണ് കൂടുതല്‍ പേരെയും പുറംനാടുകളിൽ കൊണ്ടുപോകുന്നതെന്ന് ഇവര്‍ പൊലീസിന് മൊഴിനല്‍കി. കേരളത്തിനു പുറമെ ഡല്‍ഹി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഈജിപ്തിലേക്ക് വൃക്കവ്യാപാരത്തിന് എത്തിക്കുന്നുണ്ട്. ടൂറിസ്റ്റ് വീസയിലാണ് ഇവരെ ഈജിപ്തിലേക്കു കൊണ്ടുപോകുന്നത്.
മേയ്- ജൂലൈ മാസങ്ങളില്‍ മാത്രം ആറുപേരെ വൃക്കവില്‍ക്കാന്‍ ഈജിപ്തില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. ഈജിപ്തിത്തിച്ച ആറുപേരില്‍, നാലുപേരുടെ ശസ്ത്രക്രിയ കഴിഞ്ഞതായി പ്രതി വ്യക്തമാക്കി. ആവശ്യക്കാരില്‍നിന്ന് ഈ ഏജന്റുമാര്‍ ലക്ഷങ്ങള്‍ വാങ്ങിയശേഷം ചെറിയൊരു വിഹിതമായിരിക്കും ദാതാക്കള്‍ക്ക് നല്‍കുകയെന്നും പൊലീസ് പറയുന്നു. ഇന്ത്യയില്‍ അവയദാനനിയമങ്ങള്‍ കര്‍ശനമായതിനാലും വിദേശത്ത് സൗകര്യം ലളിതമാകുന്നതുമാണ് വൃക്കവ്യാപാരം തഴയ്ക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha