ഗള്‍ഫ് യാത്രികരെ സന്തോഷിപ്പിക്കാനൊരുങ്ങി വിമാനകമ്പനികൾ; കാത്തിരിക്കുന്നത് ഓഫര്‍ കാലം

ഇനിയുള്ള മൂന്ന് മാസം ഗള്‍ഫ് യാത്രികരെ കാത്തിരിക്കുന്നത് ഓഫര്‍ കാലം. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേയ്ക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്. ഈ മാസം 20 വരെ സാധാരണ ഉള്ളതിനെക്കാള്‍ കൂടിയ നിരക്കാണ് വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനു ശേഷം ഗള്‍ഫിലേയ്ക്കുള്ള നിരക്ക് പരിതിനായിരത്തില്‍ താഴെയാകും. ഒക്‌ടോബര്‍ ആകുമ്പോഴേയ്ക്കും ദുബായിലേയ്ക്കും മറ്റും മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് 11,000 രൂപ നല്‍കിയാല്‍ മതിയാകും. അവധിക്കാലത്ത് നാട്ടിലെത്തിയവരും ഓണം ബക്രീദ് ആഘോഷങ്ങള്‍ക്കായി എത്തിയവരും ഗള്‍ഫിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയമായതിനാല്‍ ഈ മാസം ആദ്യം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടിലെത്തിയവരെല്ലാം മടങ്ങി. യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ പതിവ് തന്ത്രവും ഏറ്റില്ല.
മുന്‍ വര്‍ഷങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നതിനാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഗള്‍ഫ് ടിക്കറ്റ് കിട്ടണമെങ്കില്‍ 40,000 മുതല്‍ 60,000 രൂപ വരെ നല്‍കണമായിരുന്നു. തന്നെയുമല്ല, ടിക്കറ്റിനായി യാത്രക്കാര്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്. ഇത്തവണയും പതിവ് തിരക്ക് ഉണ്ടായെങ്കിലും മുന്‍ വര്‍ഷങ്ങളിലേതുപോലെയുള്ള അവസ്ഥ ഇല്ലായിരുന്നു.
https://www.facebook.com/Malayalivartha