രോഷം അടങ്ങാതെ താണ്ഡവമാടുന്ന ഇർമയുടെ മറവിൽ നാട്ടിൽ കൊള്ള

അമേരിക്കയിലെ ജോര്‍ജിയന്‍ തീരപ്രദേശങ്ങളിലെത്തിയ ഇര്‍മ ചുഴലിക്കാറ്റില്‍ പെട്ട് ഒരാള്‍ മരിച്ചു. ജോര്‍ജിയന്‍ തീരപ്രദേശമായ സാവനായിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. ഫ്ളോറിഡയില്‍ നിന്നാണ് ഇര്‍മ ജോര്‍ജ്ജിയയിലെത്തുന്നത്. ഫ്ളോറിഡയുടെ വടക്കന്‍ മേഖല പൂര്‍ണ്ണമായും വെള്ളത്തിലാണ്. ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞത് അല്‍പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വീടുകളില്‍ ആളുകളില്ലാത്തതിനാല്‍ നാട്ടില്‍ മോഷണം പെരുകുകയാണ. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയതിനു ശേഷമാണ് ഇര്‍മ ഫ്ളോറിഡയിലെത്തിയത്.
തെക്കന്‍ ഫ്ളോറിഡയിലുള്ള വീട്ടില്‍ മോഷ്ടിക്കാനെത്തിയ യുവാവിനെ പോലീസ് വെടിവെച്ചു. മിയാമിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലും കൊള്ളസംഘം എത്തി സാധനങ്ങള്‍ മോഷ്ടിക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്.
https://www.facebook.com/Malayalivartha