ജീവിച്ചിരുന്നിട്ടും മരിച്ചതായി കണക്കാക്കി യാത്ര നിഷേധിച്ച പ്രവാസിക്ക് താന്‍ ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ 19 മാസം വേണ്ടിവന്നു

താന്‍ ജീവിച്ചിരുപ്പുണ്ടെന്ന് തെളിയിക്കാന്‍ 19 മാസം നിയമപോരാട്ടം നടത്തിയ യുവാവ് ഒടുവില്‍ തിരികെ നാട്ടിലെത്തി. 19 മാസങ്ങള്‍ക്ക് മുമ്പ് അവധിക്ക് നാട്ടിലേക്ക് പുറപ്പെടാന്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എത്തിയ ആന്ധ്രാ സ്വദേശി നരേഷ് കുമാറിനോടാണ് താങ്കളുടെ മൃതദേഹം നാട്ടിലേക്കയച്ചെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചത്. അതിനാൽ നരേഷിന് ഇനി സ്വന്തം രാജ്യത്തെത്താന്‍ അനുവാദം നിഷേധിക്കപ്പെട്ടു.
ഇമിഗ്രേഷന്‍ വകുപ്പിന്റെ കംപ്യൂട്ടറുകളില്‍ ഇയാള്‍ മരിച്ചെന്നുള്ള രേഖകൾ ഉണ്ടായിരുന്നു. ഒടുവില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ടത് നരേഷിന്റെ ഉത്തരവാദിത്ത്വമായി മാറി. അന്വേഷിച്ചപ്പോള്‍ അതേ പേരില്‍ ഒരാള്‍ മരിച്ചതായി അറിഞ്ഞു. ഒരേ പേരിലുള്ള രണ്ടുപേര്‍ക്കു കുവൈറ്റ് അധികൃതര്‍ നല്‍കിയ സിവില്‍ ഐഡിയിലെ നമ്പ ര്‍ പരസ്പരം മാറിയതാണ് പ്രശ്നം. ഒടുവില്‍ മരിച്ച നരേഷ് താനല്ല മറ്റൊരാളാണെന്ന് തെളിയിക്കാന്‍ ഒന്നര വര്‍ഷത്തിലേറെ വേണ്ടിവന്നു.
https://www.facebook.com/Malayalivartha