ബ്ലൂംബെര്‍ഗ് ഏഷ്യയ്ക്ക് മലയാളി എം.ഡി.പരമേശ്വരന്‍ രവീന്ദ്രനാഥന്‍

ആഗോള വാണിജ്യ മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗ് പുതുതായി രൂപം നല്‍കിയ ബ്ലൂംബെര്‍ഗ് മീഡിയ ഏഷ്യ പസഫിക്കിന്റെ അമരത്ത് മലയാളി. ഷൊര്‍ണ്ണൂര്‍ പുറയന്നൂര്‍ കുടുംബാംഗമായ പരമേശ്വരന്‍ രവീന്ദ്രനാഥനാണ് കമ്പനിയുടെ ആദ്യ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. 35കാരനായ അദ്ദേഹം പാരി രവീന്ദ്രനാഥന്‍ എന്നാണ് അറിയപ്പെടുന്നത്.
ബ്ലൂംബെര്‍ഗിന്റെ ഏഷ്യയിലെ വിവിധ മാധ്യമ വിഭാഗങ്ങളായ ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, മാഗസിനുകള്‍, വെബ്, മൊബൈല്‍, ലൈവ് ഇവന്റുകള്‍ എന്നിവ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ബ്ലൂംബെര്‍ഗ് മീഡിയ ഗ്രൂപ്പിന് രൂപം നല്‍കിയത്. ഹോങ്കോങ്ങാണ് ഇതിന്റെ ആസ്ഥാനം. ബാംഗ്ലൂര്‍ െ്രെകസ്റ്റ് കോളേജില്‍ നിന്ന് ജേണലിസത്തില്‍ ബിരുദവും ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തില്‍ നിന്ന് ബിരുദാനന്തര ഡിപ്ലോമയും നേടിയ പരമേശ്വരന്‍, ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നതപഠനവും പൂര്‍ത്തിയാക്കി.
ഒമാന്‍ പ്രതിരോധ സേനയില്‍ ദീര്‍ഘകാലം ഡോക്ടറായി സേവനമനുഷ്ഠിച്ച ഡോ. രവി പുറയന്നൂരാണ് പരമേശ്വരന്റെ അച്ഛന്‍. അമ്മ: ഗൗരി ഒളപ്പമണ്ണ. സഹോദരന്‍ നാരായണന്‍ സംഗീതജ്ഞനാണ്.
സി.എന്‍.ബി.സിടി.വി.18ല്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന അനിതയാണ് ഭാര്യ. മകള്‍: മായ.
https://www.facebook.com/Malayalivartha