പരസ്യം ആണെങ്കിലും ഇത്രക്ക് അധഃ:പതിക്കാമോ? മീറ്റ് ആന്റ് ലൈവ്‌സ്റ്റോക് ഓസ്ട്രേലിയുടെ പരസ്യത്തിനെതിരെ ഇന്ത്യ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഔദ്യോഗികമായി പരാതി നല്‍കി.

പരസ്യം അതിരു വിട്ടു. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്റ് ലൈവ്‌സ്റ്റോക് ഓസ്ട്രേലിയുടെ പരസ്യത്തിനെതിരെ ഇന്ത്യ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഔദ്യോഗികമായി പരാതി നല്‍കി.
ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച വിവാദ പരസ്യത്തിനെതിരെയാണ് ഇന്ത്യ പരാതിനൽകിയത്. ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരും പരസ്യത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഗണപതി മാത്രമല്ല, യേശു ക്രിസ്തു, അഫ്രോഡൈറ്റ്, സിയൂസ്, ബുദ്ധന്‍, മോസസ്, സയന്റോളജി സ്ഥാപകന്‍ എല്‍ റോണ്‍ ഹബ്ബാര്‍ഡ് തുടങ്ങിയവരെല്ലാം പരസ്യത്തിലുണ്ട്. എല്ലാവരും നിരീശ്വരവാദിയായ യുവതിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതായാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസം. പരസ്യം ഹിന്ദു വിശ്വാസത്തിന് വിരുദ്ധമാണെന്നും അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.
ഒപ്പമുള്ള ദേവിക്ക് സുരക്ഷിതയായി ഡ്രൈവ് ചെയ്തുന്നതിനായി വീഞ്ഞിനെ വെള്ളമാക്കുന്ന യേശു, ഡേ കെയര്‍ സെന്റ്‌റില്‍ നിന്ന് കുട്ടിയെ കൊണ്ടുവരേണ്ടതുണ്ടെന്നും തനിക്ക് വിരുന്നില്‍ പങ്കെടുക്കാനാവില്ലെന്നും ഫോണില്‍ വിളിച്ചറിയിക്കുന്ന പ്രവാചകന്‍ മുഹമ്മദ് എന്നിവരും പരസ്യത്തിലുണ്ട്. വീഡിയോ കാണാം
ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ഏറ്റവുമധികം വളര്‍ച്ച നേടുന്ന വിഭാഗത്തിലാണ് താന്‍ ഉള്‍പ്പെടുന്നതെന്ന് നിരീശ്വരവാദിയായ യുവതി അഭിമാനത്തോടെ പറയുമ്പോള്‍, നമുക്ക് നല്ലൊരു മാര്‍ക്കറ്റിങ് ടീമിനെ ആവശ്യമുണ്ടെന്ന് ഗണപതി പറയുന്നു. ഉടന്‍ തന്നെ എല്ലാവരും ഗ്ലാസ് ഉയര്‍ത്തി ചിയേര്‍സ് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.
പരസ്യത്തിനെതിരെ 30 ലധികം പരാതികള്‍ ലഭിച്ചതായി ഓസ്‌ട്രേലിയലിലെ അഡ്വര്‍ട്ടൈസിങ് സ്റ്റാന്റേര്‍ഡ് ബ്യൂറോ പറഞ്ഞു. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ 4,400പേരും ഇതിനെതിരെ രംഗത്തു വന്നു. ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഈ വിഷയം ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയും മീറ്റ് ആന്റ് ലൈവ്‌സ്റ്റോകിനോട് പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു
https://www.facebook.com/Malayalivartha