അപൂർവമായ പ്രതിഭാസങ്ങൾക്ക് സാക്ഷിയായി ഫ്ലോറിഡ

ഫ്ലോറിഡയിലും സമീപ ദ്വീപുകളിലും ഇർമ ചുഴലിക്കാറ്റ് വീശിയപ്പോൾ പ്രകൃതി ഒന്നടങ്കം മാറിമറിയുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫ്ലോറിഡി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അപൂർവമായ പ്രതിഭാസങ്ങളാണ് ദൃശ്യമായത്. കടൽ ഉള്ളോട്ടു വലിഞ്ഞു, കിലോമീറ്ററുകളോളം മരുഭൂമിയായി കിടക്കുന്ന കാഴ്ച യാണ് കാണാൻ സാധിച്ചത്.
ഇര്‍മ ഒരുഭാഗത്ത് തകർത്ത് മുന്നേറുമ്പോൾ തന്നെ കടലിനെ ഓരോ നിമിഷവും പിന്നോട്ടു വലിച്ചു കൊണ്ടു പോകുന്ന ദൃശ്യം ജനങ്ങളെ ഭയപ്പെടുത്തി. ഈ പിൻമാറ്റം സുനാമിയുടെ സൂചന ആണെന്ന് പോലും ഭയന്നു.
മണിക്കൂറുകൾക്ക് മുൻപ് കരയിലേക്ക് അടിച്ചുകയറിയിരുന്ന ആഴകടലിലൂടെ തീരദേശക്കാരും ടൂറിസ്റ്റുകളും ഭീതിയോടെ നടക്കുന്ന കാഴ്ചയും കാണാമായിരുന്നു. കടലും ബീച്ചും എല്ലാം ഒരുനിമിഷം മരുഭൂമിയെ പോലെ ആകുകയായിരുന്നു. പിന്നീട് രാത്രി ഏറെ വൈകിയാണ് ബഹാമാസ് ഭാഗത്തെ കടൽ തിരിച്ചെത്തിയത്.
അതേസമയം, 'നെഗറ്റീവ് സര്‍ജ്' എന്നാണ് ഇത് അറിയപ്പെടുന്നതെന്നും ദേശീയ കാലാവസ്ഥാ സേവനകേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha