ദുബായില്‍ മലയാളിക്ക് വീണ്ടും ആറരക്കോടിയുടെ സമ്മാനം

ദുബായില്‍ വീണ്ടും മലയാളിക്ക് ഭാഗ്യ ദേവതയുടെ കടാക്ഷം. കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 12 കോടി ലഭിച്ചതിന് പിന്നാലെ മറ്റൊരു മലയാളിക്കും ഭാഗ്യസമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യനയര്‍ നറുക്കെടുപ്പില്‍ മലയാളി െ്രെഡവര്‍ക്ക് ഏകദേശം ആറര കോടി രൂപ (10 ലക്ഷം യു.എസ് ഡോളര്‍) സമ്മാനം ലഭിച്ചു. കാപ്പിലങ്ങാട് സ്വദേശി വേലു വേണുഗോപാലനാണ് ഭാഗ്യം തുണച്ചത്.
ദുബായിലെ ഒരു കമ്പനിയില്‍ െ്രെഡവറായ വേണുഗോപാല്‍ വാര്‍ഷിക അവധിക്ക് നാട്ടിലേയ്&്വംിഷ;ക്ക് പോകുമ്പോഴായിരുന്നു ആയിരം ദിര്‍ഹത്തിന്റെ ഭാഗ്യ ടിക്കറ്റ് എടുത്തത്. മൂന്നാമത്തെ തവണയാണ് ഇദ്ദേഹം ഈ ഭാഗ്യ പരീക്ഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം, അബുദാബിയില്‍ നടന്ന നറുക്കെടുപ്പില്‍ ഏഴു മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനത്തിന മലയാളിയായ മനകുടി വര്‍ക്കീ മാത്യു അര്‍ഹനായിരുന്നു. ഏകദേശം 12 കോടിയോളം രൂപയാണ് മാത്യുവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ കൃഷ്ണം രാജുവിന് അഞ്ചു മില്യണ്‍ ദിര്‍ഹം സമ്മാനമായി ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha