ഇര്‍മ വേഗത കുറഞ്ഞ് അമേരിക്കന്‍ തീരത്തു നിന്നും മടങ്ങുന്നു

ഇര്‍മ ചുഴലിക്കാറ്റ് വേഗത കുറഞ്ഞ് അമേരിക്കന്‍ തീരത്തു നിന്നും മടങ്ങുന്നു. കരീബിയെയും ഫ്‌ളോറിഡ, ജോര്‍ജ്ജിയ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളെയും പാടെ തകർത്താണ് ഇര്‍മ മടങ്ങുന്നത്. കാറ്റഗറി 5ലെത്തി ആഞ്ഞടിച്ച ഇര്‍മയുടെ വേഗം കാറ്റഗറി 4ലേക്ക് എത്തിയിരുന്നു.
കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശനഷ്ടം വിതച്ച ശേഷമാണ് ഇര്‍മ ഫ്ളോറിഡ തീരത്തെത്തുന്നത്. ഇര്‍മയില്‍ നിന്നും രക്ഷനേടാന്‍ ഫ്‌ളോറിഡയില്‍ നിന്നും 56 ലക്ഷം ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. നിരവധി ഇന്ത്യന്‍ വംശരെയും ഫ്‌ളോറിഡ സംസ്ഥാനത്തു നിന്നും ഒഴിപ്പിച്ചിരുന്നു. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിരുന്നു.
മണിക്കൂറില്‍ 209 മുതല്‍ 251 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കാന്‍ ശേഷിയുള്ളതാണ് കാറ്റഗറി 4 ല്‍ പെട്ട കൊടുങ്കാറ്റുകള്‍. കാറ്റഗറി 5ല്‍ പെട്ട കാറ്റുകള്‍ മണിക്കൂറില്‍ 252 കിലോമീറ്റര്‍ വേഗതക്കു മുകളില്‍ ആഞ്ഞടിക്കും. കാറ്റഗറി 5 ലെത്തി ആഞ്ഞടിച്ച ഇര്‍മ കാറ്റഗറി 4ല്‍ എത്തിയാണ് മടങ്ങുന്നത്.
ദക്ഷിണ ഫ്‌ളോറിഡയിൽ താമസിക്കുന്ന മലയാളികളില്‍ ഭൂരിഭാഗം ആളുകളും നേഴ്‌സുമാരാണ്.അവരെ ഇര്‍മ കാര്യമായി ബാധിച്ചിട്ടില്ലെന്നും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇവിടെ നിന്നും തന്നെ രൂപമെടുത്ത ഹ്യൂഗോ, ഫ്ലോയ്ഡ്, ഐവാന്‍ ചുഴലിക്കാറ്റുകളും വന്‍ പ്രഹരശേഷി ഉള്ളവയായിരുന്നു.
https://www.facebook.com/Malayalivartha