ആശ്വാസത്തോടെ ഫാ.ടോം സലേഷ്യന്‍ സഭാ ആസ്ഥാനത്ത്

യെമനില്‍ ഐഎസ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് വിശ്രമത്തിലാണ്. ഫാ.ടോം സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സയും തേടിയിട്ടുണ്ട്.
സഭാ ആസ്ഥാനത്ത് തുടരുന്ന ഫാ.ടോമിന്‍റെ പുതിയ ചിത്രങ്ങളും പുറത്തുവന്നു. സലേഷ്യന്‍ സഭയിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.ഫ്രാന്‍സിസ്കോ സെറേഡ, ഫാ.തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫാ.ടോം ഇന്ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ.ടോം ഒമാനിലെ മസ്കറ്റില്‍ എത്തിയത്. മസ്കറ്റില്‍ നിന്നും പ്രത്യേക വിമാനത്തില്‍ റോമിലേക്ക് പോവുകയായിരുന്നു. റോമില്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് അദ്ദേഹം തുടരുകയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha