അബുദാബിയില്‍ ബംബറടിച്ച മലയാളിയെ കണ്ടെത്തി

അബുദാദി ബിംഗ് ടിക്കറ്റില്‍ ബംബര്‍ അടിച്ചത് എറണാകുളം സ്വദേശി എം.കെ മ്യാതുവിനാണ്. ബംബര്‍ അടിച്ചത് മലയാളിക്കാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ആളെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ ഭാഗ്യവാനെ പുറംലോകം കണ്ടില്ല. മാത്യുവിന്റെ ഫോണ്‍ വെള്ളത്തില്‍ വീണു പോയതിനാല്‍ അബുദാബിയില്‍ നിന്ന് അധികൃതര്‍ക്ക് മാത്യുവുമായി ബന്ധപ്പെടാനായില്ല.
ഭാഗ്യവാനെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ സമ്മാന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ മാത്യുവിനെ വിവരമറിയിക്കുകയായിരുന്നു. അബുദാബിയില്‍ അധികൃതരുമായി ബന്ധപ്പെട്ട മാത്യു സെപ്തംബര്‍ 17 അബുദാബിയില്‍ എത്തുമ്‌ബോള്‍ സമ്മാനം കൈപ്പറ്റുമെന്ന് അറിയിച്ചു.
ബിഗ് ടിക്കറ്റിന്റെ സമ്മാനത്തുകയായ 7 മില്യണ്‍ ദിര്‍ഹത്തിന് മാത്യുവിനെ കൂടാതെ രണ്ട് അവകാശികള്‍ കൂടിയുണ്ട്. ടിക്കറ്റ് തുക പങ്കിട്ട കര്‍ണാടക സ്വദേശിക്കും പാകിസ്ഥാന്‍ സ്വദേശിക്കും കൂടി സമ്മാനം അവകാശപ്പെട്ടതാണെന്ന് മാത്യു പറഞ്ഞു. 58കാരനായ മാത്യു കഴിഞ്ഞ 33 വര്‍ഷമായി യുഎഇയിലാണ്. നിലവില്‍ അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്ബനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായാണ് മാത്യു. ആഗസ്റ്റ് 24നാണ് മാത്യു ടിക്കറ്റ് എടുക്കുന്നത്. സെപ്തംബര്‍ 7ന് നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റിന് ബംബര്‍ സമ്മാനമായ 7മില്യണ്‍ ദിര്‍ഹം(12കോടി ഇന്ത്യന്‍ രൂപ) അടിക്കുന്നത്.
https://www.facebook.com/Malayalivartha