ക്വാലാലംപൂരിൽ സ്കൂളിനു തീപിടിച്ചു വിദ്യാര്‍ഥികളടക്കം 25 പേര്‍ മരിച്ചു

മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥികളടക്കം 25 പേര്‍ വെന്തു മരിച്ചു. ഇതില്‍ ഒരു അധ്യാപകനും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച പുലര്‍ച്ച പ്രാദേശിക സമയം 5.4ഓടെയാണ് സ്കൂളില്‍ തിപീടിത്തമുണ്ടായത്.
മുസ്ലിം മത സംഘടനയുടെ ദാറുല്‍ ഖുര്‍ആന്‍ ഇത്വിഫാഖിയ്യ എന്ന സ്കൂളിലാണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലിസും അഗ്നിശമന സേനയയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha