വിദേശത്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേരള-കേന്ദ്രസര്‍ക്കാറുകള്‍

വിദേശത്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിനായുള്ള പ്രത്യേക സംവിധാനം സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് തടയാനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വിദേശ് സമ്ബര്‍ക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
കേസുകളില്‍പ്പെട്ട് വിദേശത്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസംരക്ഷണം ലഭിക്കാത്തിനാല്‍ അവരുടെ മോചനം നീളുന്നതിനെ കുറിച്ച് നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇത്തരക്കാര്‍ക്ക് നിയമസരംക്ഷണം നല്‍കാന്‍ പ്രവാസ സംഘടനകളുമായി സഹകരിച്ച് പ്രത്യേക സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha