രോഗിയായ വൃദ്ധയെ പീഡിപ്പിച്ച മലയാളിക്ക് ബ്രിട്ടനില്‍ 20 മാസം തടവ് ; പത്തുവര്‍ഷത്തേക്ക് ലൈംഗിക അതിക്രമം നടത്തുന്നവരുടെ പട്ടികയില്‍

ഡിമെൻഷ്യാ രോഗിയായ 78 വസയുള്ള വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി സോളമൻ തോമസിന് (46) ബ്രിട്ടനിൽ 20 മാസം തടവു ശിക്ഷ. ലിവർ പൂളിലെ വെസ്റ്റ് ഡെർബിക്കു സമീപം താമസിക്കുന്ന സോളമൻ നഴ്സിംങ് ഹോമിൽ കെയററായി ജോലി ചെയ്യുകയായിരുന്നു.
രാത്രി രണ്ടുമണിയോടെ ഡിമൻഷ്യാ രോഗിയായ വൃദ്ധയുടെ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സഹപ്രവർത്തകയായ യുവതിയാണ് സംഭവം നേരിൽകണ്ട് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തത്. പൊലീസെത്തിയപ്പോൾ ഇയാൾ ആരോപണം നിഷേധിച്ചെങ്കിലും വൃദ്ധയുടെ മാറിടത്തിൽനിന്നും ലഭിച്ച ഉമിനീരെന്നു കരുതുന്ന സ്രവം സോളമന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതിനെത്തുടർന്ന് ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പ്രോസിക്യൂട്ടർ കോടതിയിൽ വിശദീകരിച്ചു.
മൂന്നു കുട്ടികളുടെ പിതാവാണ് സോളമൻ എല്ലാത്തരം പശ്ചാത്തല പരിശോധനകളും പൂർത്തിയാക്കി ആറുമാസം മുമ്പാണ് സോളമൻ വെസ്റ്റ് ഡെർബിയിലെ ‘ലൌ ടു കെയർ’എന്ന നഴ്സിംങ് ഹോമിൽ ജോലിക്കു കയറിയത്.
സംഭവത്തിനുശേഷം രോഗിയായ വൃദ്ധയുടെ കളിചിരികൾപോലും കുറഞ്ഞതായും ഏഷ്യൻ ഡോക്ടർമാരോടുപോലും അവർ സംശയത്തോടും ആശങ്കയോടുംകൂടെയാണ് ഇടപെടുന്നതെന്നും വൃദ്ധയുടെ മകൾ പറഞ്ഞു. 20 മാസത്തെ ജയിൽശിക്ഷയ്ക്കു പുറമേ, ലൈംഗിക അതിക്രമം നടത്തുന്നവരുടെ പട്ടികയിൽ പത്തുവർഷത്തേക്ക് സോളമന്റെ പേര് ചേർക്കാനും ജഡ്ജി എലിസബത്ത് നിക്കോൾസ് വിധിന്യായത്തിൽ നിർദേശിച്ചു.
https://www.facebook.com/Malayalivartha