സൗദിയില്‍ ഉച്ച വെയിലില്‍ ജോലിചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിക്കുന്നു

സൗദിയില്‍ ഉച്ച വെയിലില്‍ ജോലിചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കും. ചൂട് ശക്തമായ സാഹചര്യത്തിലായിരുന്നു ഉച്ച വെയിലില്‍ ജോലിചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഈ വര്‍ഷം 50 ഡിഗ്രിയോളമായിരുന്നു ചൂട്. എന്നാല്‍ നിലവിലെ ചൂട് 35 ഡിഗ്രിയിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് നിയന്ത്രണം അവസാനിപ്പിക്കുന്നത്.
ജൂണ്‍ 15 നാണ് ഉച്ചക്കുള്ള ജോലിക്ക് നിരോധം ഏര്‍പ്പെടുത്തിയത്. ഉച്ചക്ക്12 മുതല്‍ മൂന്ന് വരെയായിരുന്നു തുറസ്സായ സ്ഥലങ്ങളില്‍ ജോലിക്കുള്ള നിരോധം. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. നിയമം പാലിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ മന്ത്രാലയം നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha