അമേരിക്കന്‍ സംസ്ഥാനങ്ങളിലെ തുല്യവരുമാന കണക്കില്‍ ന്യൂജേഴ്സി ഏറെ പിന്നിൽ

ചെയ്യുന്ന ജോലിക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ വേതനം ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അമേരിക്കന്‍ ഐക്യനാടുകള്‍. വരുമാനത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗവ്യത്യാസം കുറഞ്ഞു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ഈ തുല്യവരുമാന കണക്കില്‍ ന്യൂജേഴ്സി ഏറെ പിന്നിലാണ്.
ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ പ്രകാരം ന്യൂജേഴ്സിയില്‍ പുരുഷന്മാര്‍ 51,748 ഡോളറാണ് ശരാശരി നേടിയിരുന്നത്. സ്ത്രീകൾ, 36,513 ഡോളറും. ചുരുക്കി പറഞ്ഞാൽ 15,235 ഡോളറിന്റെ വ്യത്യാസം. അതേസമയം ദേശീയതലത്തില്‍ ഇതു തുല്യനിലയിലേക്ക് വര്‍ദ്ധിക്കുകയുമാണ്. ചെയ്യുന്ന ജോലിക്ക് തുല്യ വരുമാനം വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ത്രീകള്‍ സമരരംഗത്താണ്. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
ന്യൂജേഴ്സിയിലെ പുരുഷന്മാര്‍ സ്ത്രീകളെ അപേക്ഷിച്ച് നേടിയത് 70.6 ശതമാനമാണ്. 2015 ല്‍ അത് 69.8 ശതമാനമായിരുന്നു.
https://www.facebook.com/Malayalivartha