സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എന്‍.എസ്.എസ് ന്യൂജേഴ്സിയുടെ ഓണാഘോഷം

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എന്‍.എസ്.എസ് ന്യൂജേഴ്സി (നായര്‍ മഹാമണ്ഡലം) ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ പത്തിന്, രാവിലെ 11 മണിക്ക് ന്യൂജേഴ്സി എഡിസണ്‍ ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. പരമ്പരാഗതവും പുതുമ നിറഞ്ഞതുമായ പരിപാടികളാല്‍ സമൃദ്ധമായ ഓണാഘോഷമാണ് നടന്നത്.
മാലിനി നായരുടെ നേതൃത്വത്തില്‍ സൗപര്‍ണിക ഡാന്‍സ് അക്കാദമി അവതരിപ്പിച്ച തിരുവാതിര, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, ധ്വനി ഡാന്‍സ് ഗ്രൂപ്പിന്റെ ഗണേശ സ്തുതി,സുമ നായര്‍, സിദ്ധാര്‍ഥ്, സുനില്‍ നമ്ബ്യാര്‍ എന്നിവരുടെ ഓണപ്പാട്ടുകള്‍, സംഗീതയും, അനിറ്റയും അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്, മാലിനി നായരുടെ നേതൃത്വത്തില്‍ കേരളാ ഫാഷന്‍ ഷോ,ഫ്ളാഷ് മൊബ് തുടങ്ങി നിരവധി കലാപരിപാടിള്‍ നടന്നു. നാട്ടില്‍ നിന്നും മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ എല്ലാ മാതാപിതാക്കള്‍ക്കും പൂക്കള്‍ സമ്മാനിച്ച് എന്‍. എസ്. എസ്. ന്യൂ ജേഴ്സി സ്നേഹം അറിയിച്ചു.
എം ബി എന്‍ ഫൗണ്ടേഷന്‍ ഒക്ടോബര്‍ 15ന് ന്യൂജേഴ്സിയില്‍ അവതരിപ്പിക്കുന്ന പൂമരം ഷോയുടെ കിക്കോഫ് നടന്നു. വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖാ നായരെ എന്‍. എസ്. എസ്. ന്യൂജേഴ്സി ഈ ചടങ്ങില്‍ ആദരിച്ചു. സനാ നമ്ബ്യാര്‍ ആയിരുന്നു എം സി. എന്‍. എസ്. എസ് ന്യൂജേഴ്സി സെക്രട്ടറി രഞ്ജിത്ത് പിള്ള നന്ദി ആശംസിച്ചതോടെ ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ മികച്ച ഓണാഘോഷ പരിപാടികള്‍ക്കു തിരശീല വീണു .
https://www.facebook.com/Malayalivartha