അമേരിക്കയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഇന്ത്യക്കാരനായ ഡോക്ടറെ അടിച്ചുകൊന്നു

അമേരിക്കയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഇന്ത്യക്കാരനായ ഡോക്ടറെ അടിച്ചുകൊന്നു. കെൻസാസിലെ ഈസ്റ്റ് വിചിതയിലായിരുന്നു സംഭവം. കേസിൽ ഇന്ത്യൻ വംശജനായ ഉമർ റഷീദ് ദത്തിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാന സ്വദേശിയായ അച്യുത റെഡ്ഡിയാണ് (56) കൊല്ലപ്പെട്ടത്.
കെൻസാസിലെ ഈസ്റ്റ് വിചിതയിലെ ക്ലിനിക്കിലായിരുന്നു ആക്രമണം നടന്നത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.22 നായിരുന്നു സംഭവം. റെഡ്ഡിയുടെ കീഴിൽ ചികിത്സ തേടിയിരുന്ന ആളായിരുന്നു ദത്ത്. കഴിഞ്ഞ ദിവസം ക്ലിനിക്കിലെത്തിയ ദത്ത് ഡോക്ടറെ മർദിക്കുകയായിരുന്നു.ഈ വർഷം കെൻസാസിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് റെഡ്ഡി. കഴിഞ്ഞ ഫെബ്രുവരിയിൽ തെലുങ്കാന സ്വദേശിയായ ശ്രീനിവാസ കുച്ചിബോട്ല വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റായിരുന്നു മരണം.
https://www.facebook.com/Malayalivartha