വാഹനത്തിന് കടന്നുപോകാന്‍ തടസം സൃഷ്ടിക്കുന്നവരെ പിടികൂടാനുള്ള സ്മാര്‍ട്ട് സംവിധാനവുമായി ദുബൈ പൊലീസ്

പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനത്തിന് കടന്നുപോകാന്‍ തടസം സൃഷ്ടിക്കുന്നവരെ പിടികൂടാനായി പുതിയ സംവിധാനവുമായി ദുബൈ പോലീസ്. വാഹനത്തിന് കടന്നുപോകാന്‍ തടസം സൃഷ്ടിച്ച് ആരെങ്കിലും വാഹനം പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ നമ്പര്‍ ദുബൈ പൊലീസ് സ്മാര്‍ട്ട് അപ്ലികേഷന് വഴി അറിയിക്കുകയാണേൽ ഉടൻ നടപടിയുണ്ടാകും.
വഴി മുടക്കിയ വാഹന ഉടമയോട് വാഹനം മാറ്റാന്‍ നിര്‍ദേശിച്ച് ഉടനേ സന്ദേശം അയക്കും. വാഹനം എടുത്തുമാറ്റാന്‍ ആവശ്യത്തിന് സമയം ഉടമക്ക് അനുവദിക്കും. പ്രതികരണം ഇല്ലെങ്കില്‍ നിയമലംഘനം രേഖപ്പെടുത്തപ്പെടും. ചില ആളുകള്‍ മറ്റുള്ളവരുടെ സമയത്തിന് വില കല്‍പ്പിക്കാത്ത അവസ്ഥക്ക് മാറ്റം വരണം. സ്മാര്‍ട്ട് സര്‍വീസ് നടപ്പാകുന്നതോടെ ഇത്തരം ആവശ്യങ്ങള്‍ക്ക് പൊലീസ് കണ്ട്രോള് റൂമിലേക്ക് വരുന്ന വിളികള്‍ക്കും കുറവാകും. കഴിഞ്ഞ വര്‍ഷം ദുബൈ പൊലീസ് സ്മാര്ട്ട്ആപ്പുകള് ഉപയോഗിച്ചവരുടെ എണ്ണം 23.5 ലക്ഷമാണ്.
പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും മുന്നറിയിപ്പു നല്‍കാനുമാണ് എസ്.എം.എസ് മുഖേന സര്‍വീസ് നടപ്പാക്കുന്നതെന്ന് ദുബൈ പൊലീസ് സ്മാര്‍ട്ട് സര്‍വീസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് നാസര്‍ അബ്ദുല്‍ റസാഖ് അല്‍ റസൂഖി പറഞ്ഞു.
https://www.facebook.com/Malayalivartha