ബിസിനസ് സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിലെ ഭേദഗതി വൈകാതെ നിലവില്‍

ഗൾഫ് ബിസിനസ് സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ നിയമ ഭേദഗതി കരട് രൂപം തയാറായി. ഭേദഗതി നിലവില്‍ വരുന്നതോടെ വിദേശ നിക്ഷേപം രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടും.
വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ കരട് രൂപം നിയമകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണുള്ളത്. വ്യവസായ-വാണിജ്യ മന്ത്രാലയം അന്തിമരൂപം നല്‍കിയാണ് നിയമകാര്യ മന്ത്രാലയത്തിലേക്ക് അയച്ചത്. മന്ത്രാലയം അതിലെ വ്യവസ്ഥകള്‍ പരിശോധിച്ച് കൃത്യത വരുത്തിയശേഷം മന്ത്രിസഭാ കൗണ്‍സിലിന്റെ പരിഗണനക്ക് അയക്കുകയാണ് ചെയ്യുകയെന്നും ഹസന് അല്‍ ദീബ് അറിയിച്ചു.
അന്താരാഷ്ട്ര നിക്ഷേപകരുടെയും ബിസിനസുകാരുടെയും ആവശ്യങ്ങളും താല്പര്യങ്ങളും തൃപ്തിപ്പെടുത്തും വിധമാണ് കരട് നിയമത്തിന്റെ രൂപകല്പന. ലോകബാങ്ക് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം ഇതിനായി തേടിയിരുന്നു. ചില മേഖലകളില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കല്‍, സംരംഭം ആരംഭിക്കാന്‍ കുറഞ്ഞ മുതല്‍മുടക്ക് ഒഴിവാക്കല്‍ ഉള്‍പ്പെടെ ഭേദഗതികള്‍ നിലവില്‍ വന്നേക്കാം. നിക്ഷേപകരുടെ അവകാശങ്ങളും കടമകളും ഉറപ്പാക്കല്‍, തര്‍ക്കങ്ങള്‍ പരിഹരിക്കല്‍ എന്നിവക്ക് പുതിയ വ്യവസ്ഥകള്‍ കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഭേദഗതി രാജ്യത്ത് മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഇൗ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നിക്ഷേപകര്‍ ഒമാനെ കയറ്റുമതി വിപണിയായി മാത്രമാണ് കാണുന്നത്. എന്നാല്‍ കിഴക്കന്‍ ആഫ്രിക്ക, ഇറാന്, മേഖലയിലെ മറ്റു രാഷ്ട്രങ്ങളിലെ വിപണി എന്നിവ ലക്ഷ്യമിട്ട് ഉല്പാദന, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കും ഇവിടെ സാധ്യതകളുണ്ട്. സുസജ്ജമായ റോഡ് നെറ്റ്വര്ക്കിന് പുറമെ ദുകം, സൊഹാര്‍, സലാല തുറമുഖങ്ങളും ഫ്രീസോണുകളുമെല്ലാം ഈ സാധ്യതകള്‍ക്ക് തിളക്കമേറ്റുന്നതാണ്. നിരവധി ഇന്ത്യന്‍ കമ്ബനികള്‍ ഇപ്പോള്‍ ഫ്രീസോണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദേശീയ താല്പര്യം സംരക്ഷിക്കുന്നതിനായി ചില മേഖലകളില്‍ സ്വദേശി പങ്കാളിത്തം തുടരുമെന്നും അറിയുന്നു. ഭേദഗതി നിലവില്‍വരുന്നതോടെ സ്വദേശികളുടെ തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ നിയമം പരിഷ്കരിച്ചേക്കും. സ്വദേശിവത്കരണം, തൊഴിലാളി ക്ഷേമം, പരാതികള്‍, കുറഞ്ഞ വേതനം, പൊതു അവധി, ജോലി മാറ്റം, യോഗ്യതയും പരിചയ സമ്ബന്നതയുമുള്ള തൊഴില്‍ സേനയുടെ ലഭ്യത തുടങ്ങി നിരവധി നയങ്ങളില്‍ മാറ്റമുണ്ടാകും.
https://www.facebook.com/Malayalivartha