മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് എജ്യുക്കേഷന്‍ അവാര്‍ഡ് വിതരണം ചെയ്തു

കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളില്‍ മികച്ച വിജയം നേടുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കു ഏര്‍പ്പെടുത്തിയിട്ടുള്ള എജ്യുക്കേഷന്‍ അവാര്‍ഡിന്റെ വിതരണം നിര്‍വഹിച്ചു.
ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ശനിയാഴ്ച കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അവാര്‍ഡിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു പ്രശംസാപത്രം സമ്മാനിച്ചു.
അഞ്ചാം ഗ്രേഡില്‍ ഡെയ്സി ആറാഞ്ചേരില്‍, ജേക് കുര്യന്‍, എട്ടാം ഗ്രേഡില്‍ ഷേമ ജോര്‍ജ് , ടോം ജോര്‍ജ് പുന്നന്‍, പന്ത്രണ്ടാം ഗ്രേഡില്‍ ലിയോണ്‍ ജേക്കബ്, ജോണ്‍സ് കളരിക്കല്‍ എന്നീ വിദ്യാര്‍ഥികളാണ് കഴിഞ്ഞ അധ്യയനവര്‍ഷം മികച്ച വിജയം നേടി അവാര്‍ഡിനു അര്‍ഹരായത്.
ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ പ്രസിഡന്റ് മാത്യു കോശി, സെക്രട്ടറി ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, കേരളാ അസോസിയേഷന്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ സോണിയാ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha