ലണ്ടൻ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ബക്കറ്റ്

ലണ്ടനെ നടുക്കിയ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ബക്കറ്റ്.അതും തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ള ബക്കറ്റ്. 11 വര്‍ഷം വര്‍ഷം മുന്‍പു ലണ്ടനില്‍ നടന്ന സ്ഫോടന പരമ്പരയിലും ഇതേ സ്ഥാപനത്തിന്റെ ബക്കറ്റായിരുന്നു ഉപയോഗിച്ചിരുന്നത്.
2005 ജൂലൈ 21നു ലണ്ടന്‍ നഗരത്തിലുണ്ടായ നാലു വന്‍ സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച ബോംബുകള്‍ വച്ചതു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായിരുന്നു. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണു 'ഡല്‍റ്റാ 6250' എന്ന ലേബല്‍ സ്കോട്ലന്‍ഡ് യാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്. തലസ്ഥാനത്തു മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സ് ആന്‍ഡ് തെര്‍മോവെയര്‍ എന്ന സ്ഥാപനം നിര്‍മിച്ച 'ഡല്‍റ്റാ 6250' എന്ന ആറേകാല്‍ ലീറ്റര്‍ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ജാറായിരുന്നു അത്.
https://www.facebook.com/Malayalivartha