മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സാംസ്കാരികമന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തനം ഈമാസം 22ന് ആരംഭിക്കും. ലണ്ടനില്‍ എംഎ. യുകെ ഓഡിറ്റോറിയത്തിð നടക്കുന്ന പൊതുസമ്മേളനത്തില്‍ സാംസ്കാരികമന്ത്രി എ. കെ. ബാലന്‍ യുകെ. ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന്‍ ചെയ്തു പോരുന്നതെന്ന് ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു. 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. വിദേശത്ത് ഗള്‍ഫ് മേഖലയിലും യുകെ, അയര്‍ലന്റ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയ, ന്യൂസിലാന്റ്, യുഎസ് തുടങ്ങിയ പ്രദേശങ്ങളിലും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha