വാഹനം ഓടിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ സര്‍ക്കാര്‍

വാഹനം ഓടിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ സര്‍ക്കാര്‍. ഗതാഗത നിയമലംഘനത്തെ തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സില്‍ ബ്ലാക്ക് മാര്‍ക്ക് പതിച്ചവർക്ക് ബ്ലാക്ക് മാര്‍ക്ക് നീക്കാനുള്ള അവസരമാണ് യുഎഇ നല്‍കുന്നത്.
നിലവിലെ യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയും ലൈസന്‍സില്‍ ബ്ലാക്ക് മാര്‍ക്ക് പതിക്കുകയുമാണ് ചെയുന്നത്. 24 ബ്ലാക്ക് മാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പതിച്ചാല്‍ ലൈസന്‍സ് റദാക്കും. നിയമലംഘനങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കിയത് ഗതാഗത നിയമ പരിഷ്കരിച്ചതോടെയാണ്. ഈ പശ്ചാത്തലത്തില്‍ ഗതാഗത വകുപ്പ് നല്‍കുന്ന ഇളവ് പ്രയോജനപ്പെടുത്തി ട്രാഫിക് ഫയല്‍ കുറ്റമറ്റതാക്കാന്‍ പതിനായിരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന പദ്ധതിയാണ് യുഎഇ നടപ്പാക്കുന്നത്. പുതിയ ഗതാഗത നിയമം നിലവില്‍ വരുന്നതിന് മുന്‍പ് ലഭിച്ച ബ്ലാക്ക് മാര്‍ക്കുകളാണ് നീക്കം ചെയ്യുക.
ട്രാഫിക് ഫയലുകള്‍ കുറ്റമറ്റതാക്കി വാഹന, ഡ്രൈവിങ് ലൈസന്‍സുകള്‍ സമയബന്ധിതമായി പുതുക്കാന്‍ ഇതുവഴി സാധിക്കും. ഇതുവരെ 8.83 ലക്ഷം ഡ്രൈവര്‍മാരുടെ ബ്ലാക്ക് മാര്‍ക്കുകള്‍ നീക്കിനല്‍കിയതായി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha