ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ ഉണ്ടായ ഭീകരാക്രമണത്തിൽ 18കാരന്‍ അറസ്റ്റില്‍

ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 18കാരന്‍ അറസ്റ്റില്‍. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ ഡോവറില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേ സമയം തീവ്രവാദ ആക്രമണ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പോലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച്ച ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ട്യൂബ് സ്റ്റേഷനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 8.20നാണ് സ്ഫോടനമുണ്ടായത്. ബാഗില്‍ സൂക്ഷിച്ച ബക്കറ്റില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. അതെസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു .
https://www.facebook.com/Malayalivartha