സൗദിയിലെ സ്‌ത്രീകള്‍ക്ക് അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസന്‍സ്

സൗദിയിലെ സ്‌ത്രീകള്‍ക്ക് അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന കാര്യം ശൂറാ കൗണ്‍സില്‍ പരിഗണിക്കുന്നു. സൗദിയില്‍ വാഹനമോടിക്കാന്‍ അനുമതി ലഭിക്കില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ സൗദി വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അവസരം ലഭിക്കും.
9 മാസം മുമ്പാണ് ശൂറാ കൗണ്‍സില്‍ മുമ്പാകെ സ്‌ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന ശുപാര്‍ശ സമര്‍പ്പിച്ചത്. ശുറാ കൗണ്‍സിലിന്റെ ആര്‍ട്ടിക്കിള്‍ 23 പ്രകാരം പുതിയ നിയമ നിര്‍മ്മാണത്തിനും ഭേദഗതിക്കും ശുപാര്‍ശ ചെയ്യാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് പ്രകാരം ശൂറാ വനിതാ അംഗങ്ങളായ ലത്തീഫ അല്‍ ശലാന്‍ , ഹയ അല്‍ മനേയ് എന്നിവരാണ് റിപ്പോട്ട് നല്‍കിയത്.
സ്‌ത്രീയുടേയും പുരുഷന്റേയും അവകാശമാണ് ഡ്രൈവിംഗ് ലൈസന്‍സ് എന്നാണ് ഇരു അംഗങ്ങളും ചൂണ്ടിക്കാട്ടുന്നത്. സുരക്ഷാ കമ്മിറ്റികളായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. സൗദിയില്‍ വനിതകള്‍ക്ക് അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചാല്‍ സൗദിയുടെ ചരിത്രത്തിലെ തന്നെ പുതിയ അധ്യായമായി മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha