റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പിന്തുണയുമായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്

റോഹിങ്ക്യയിലെ വംശഹത്യയില്‍നിന്നും രക്ഷതേടി ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ തിരിച്ചയക്കരുതെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് (കെ.കെ.എം.എ) രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കെ.കെ.എം.എ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ വാഗ്മി സക്കീര്‍ ഹുസൈന് തുവ്വൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. സി.എഫ്.ഒ മുഹമ്മദലി മത്ര സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന കാമ്പയിനില്‍ മികവ് പുലര്‍ത്തിയ സോണുകളെയും ബ്രാഞ്ചുകളെയും വ്യക്തികളെയും ആദരിക്കുന്ന ചടങ്ങും പരിപാടിയിൽ നടന്നു.
https://www.facebook.com/Malayalivartha