മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം മലയാളിക്ക്

കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ വിഭാഗത്തിലെ മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്കാരം കുവൈത്തിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനുമോന് സമ്മാനിച്ചു. ഇന്ത്യക്ക് പുറത്തുനിന്ന് ദേശീയ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് പ്രിന്‍സിപ്പല്‍മാരില്‍ ഒരാളാണ് ഡോ. ബിനുമോന്‍.
ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരം സമ്മാനിച്ചു. മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍, സഹമന്ത്രിമാരായ സത്യപാല്‍ സിങ്, ഉപേന്ദ്ര കുശ്വാഹ എന്നിവരും പങ്കെടുത്തു. അവാര്‍ഡ് ജേതാക്കള്‍ക്ക് രാഷ്ട്രപതി ഭവനിലെ ഡര്‍ബാര്‍ ഹാളില്‍ സ്വീകരണം ഒരുക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജേതാക്കളെ അനുമോദിച്ചു.
ഇന്ത്യക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന 24,000ത്തോളം സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ 16 അധ്യാപകരാണ് ഇത്തവണ ദേശീയ പുരസ്കാരത്തിന് അര്‍ഹരായത്. അഞ്ചു വര്‍ഷമായി കുവൈത്തിലെ ഇന്ത്യന്‍ കമ്യൂണിറ്റി വിദ്യാലയത്തില്‍ പ്രിന്‍സിപ്പലായും ചീഫ് അഡ്മിനിസ്ട്രേറ്റ് ഓഫിസറായും പ്രവര്‍ത്തിച്ചുവരുകയാണ് ഡോ. ബിനുമോന്‍. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.
https://www.facebook.com/Malayalivartha