'ഈ മരുഭൂമിയില്‍ മലയാളികള്‍ അധ്വാനിച്ചുണ്ടാക്കിയ പണം കേരളത്തിലെത്തിയതുകൊണ്ടാണ് കേരളം പുരേഗതിപ്രാപിച്ചത്' ; കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി

കേരളത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും മരുഭൂമിയില്‍ മലയാളികള്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തിന് വലിയൊരു പങ്കാണുള്ളതെന്ന് പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി. ദുബൈ ഐ. പി.എ ബിസിനസ് സംരഭക വികസന വേദി റാഡിസണ്‍ ഹോട്ടലില്‍ നടത്തിയ 'ബിഗ് നൈറ്റ്' എന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഉടമസ്ഥതയിലുള്ള വീഗാര്‍ഡും വണ്ടര്‍ലായുമെല്ലാം വളര്‍ന്നത് ഗള്‍ഫ് കേരളത്തിന് നല്‍കിയ ഈ സാമ്ബത്തിക സുരക്ഷിതത്വം കൊണ്ടുകൂടിയാണ്, കേരളം ഇനിയും ഒരുപാട് നിക്ഷേപ സൗഹൃദമാവാനുണ്ട്. കേരളത്തില്‍ നിന്നുളള സംരംഭകരെ ഒരുമിച്ചുനിര്‍ത്തുന്ന ഐ.പി.എ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം കൂട്ടായ്മകളില്‍ നിന്നുളള നിക്ഷേപങ്ങളെ കേരളത്തിന്റെ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്താന്‍ ഭരണനേതൃത്വം പദ്ധതികളാവിഷ്കരിക്കണം. കഠിനാഥ്വാനവും സ്വപ്രയത്നവും ചെറിയ കാര്യങ്ങളില്‍ വരെ പുലര്‍ത്തുന്ന സൂക്ഷമതയും സംരംഭങ്ങളുടെ വിജയഘടകമാണ്. ചില സംരംഭങ്ങള്‍ പരാജയപ്പെട്ടാല്‍ പുതിയ മേഖലകളിലേക്ക് ചേക്കേറാന്‍ സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha