പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത് ആരും അറിയാതിരിക്കാൻ ആ 'അമ്മ പിഞ്ചോമനയോട് ചെയ്തത് ഒരമ്മക്കും ചെയ്യാൻ കഴിയാത്ത ക്രൂരത

പത്തുമാസം തന്റെ ശരീരത്തിന്റെ ഭാഗമാവുകയുംഒടുവിൽ നൊന്തു പ്രസവിക്കുകയും ചെയ്ത കുഞ്ഞിനെ ഒരമ്മക്കും ഉപേക്ഷിക്കാനാകില്ല. എന്നാൽ നൊന്തു പ്രസവിച്ച കുഞ്ഞിനെ മിനിട്ടുകള്‍ക്കകം കുപ്പയിലെറിഞ്ഞ ഒരമ്മയുടെ മാനസിക വൈകല്യം അത് ഒരിക്കലും പൊറുക്കാൻ പറ്റാത്തതാണ്. 30 വയസുള്ള നൗഷിന്‍ റഹ്മാന്‍ എന്ന യുവതിയാണ് തന്റെ കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ന്യൂയോർക്കിലെ സ്റ്റാറ്റന്റ് ഐലന്റ്ലാണ് സംഭവം.
2016 മാര്‍ച്ചിലാണ് അവിവാഹിതയായ നൗഷിന്‍ റഹ്മാന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് കുഞ്ഞിനെ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുപ്പയില്‍ എറിയുകയായിരുന്നു. എന്നാൽ എറിയുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടായിരുന്നു.
എന്നാൽ കുഞ്ഞിന് അനക്കമോ ശ്വാസമോ ഇല്ലെന്നു കരുതിയാണ് എറിഞ്ഞതെന്നും ജീവനുണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുകയില്ലായിരുന്നെന്നും യുവതി കോടതി മുന്‍പാകെ ഏറ്റു പറഞ്ഞതിനെ തുടർന്ന് 12 വർഷം ശിക്ഷയാകും ലഭിക്കുക.
കുഞ്ഞിന്റെ പിതാവിനെതിരെ കേസൊന്നും എടുത്തിരുന്നില്ല. സെപ്റ്റംബര്‍ 12ന് കേസിന്റെ വിധി കേള്‍ക്കാന്‍ നൗഷീന്റെ പിതാവും കോടതിയില്‍ എത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha