അബുദാബി കൊമേഷ്യല്‍ ബാങ്കിന്റെ സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് ഇല്ല

അബുദാബി കൊമേഷ്യല്‍ ബാങ്കിന്റെ സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് ബാങ്ക് അറിയിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌റ്റോബര്‍ മൂന്ന് വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ലഭ്യമായിരിക്കില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. കടകളിലൂടെയും ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും ഈ ദിവസങ്ങളില്‍ സാധ്യമാകും.
എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മാത്രമേ എഡിസിബി ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനാകൂ. ബാങ്കിന്റെ പ്രവര്‍ത്തന സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ പുനക്രമീകരിക്കുന്ന നടപടികള്‍ സേവനങ്ങളെ ബാധിക്കുമെന്ന് വെബ്‌സൈറ്റിലൂടെയാണ് ബാങ്ക് വ്യക്തമാക്കിയത്.
പിന്‍വലിക്കുന്നതും നിക്ഷേപിക്കുന്നതും ഉള്‍പ്പടെയുള്ള ക്യാഷ് സര്‍വീസുകളും തടസപ്പെടും. ചെക് കളക്ഷനും, സര്‍വീസ് റിക്വസ്റ്റുകളും, വ്യാപാര സര്‍വീസുകളും, വ്യാപാരവുമായി ബന്ധപ്പെട്ട അപേക്ഷകളും, രേഖകളും സ്വീകരിക്കുമെങ്കിലും ഒക്‌റ്റോബര്‍ മൂന്നിന് ശേഷം മാത്രമായിരിക്കും ഇവയുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കുകയുള്ളൂ.
മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്യാഷ്‌ചെക് ഡിപ്പോസിറ്റ്, ഫണ്ട് ട്രാന്‍സ്ഫര്‍, ചെക് മാറ്റുന്നതും പണമടയ്ക്കുന്നതും, പ്രോ ക്യാഷ്, ഗോ ട്രേഡ്, ടച്ച് പോയിന്റ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകില്ല. എന്നാല്‍, ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും തുറക്കുമെങ്കിലും ഭൂരിഭാഗം സേവനങ്ങളും ലഭ്യമാകില്ല.
https://www.facebook.com/Malayalivartha