ശമ്പള കുടിശിക ചോദിച്ചപ്പോള്‍ ഹുറൂബാക്കി ഇനി എന്ത് ചെയ്യണമറിയാതെ മണലാരണ്യത്തിൽ മലയാളി

മെച്ചപ്പെട്ട ജീവിതവും ശമ്പളവും സ്വപ്നം കണ്ടാണ് പലരും വിദേശത്തേക്ക് എത്തുന്നത്. വീട്ടിലെ കഷ്ടപ്പാടിൽ നിന്ന് കരകയറാനുള്ള ഒരു കച്ചിത്തുരുമ്പായാണ് പ്രവാസ ജീവിതത്തെ നോക്കികാണുന്നതും. എന്നാൽ മണലാരണ്യത്തിൽ നടുവൊടിഞ്ഞ് ജോലിയെടുത്തിട്ടും ശമ്പളം പോലും ലഭിക്കാതെ കൂട്ടുകാരുടെ കാരുണ്യത്തിൽ കഴിയുകയാണ് കൊല്ലം ഇരവിപുരം ട്രീസ ഹൗസില്‍ സുനില്‍ ജോണ്‍.
നേരത്തെ സൗദിയിലായിരുന്ന ജോണ്‍ നിതാഖാത് കാലയളവില്‍ നാട്ടില്‍ പോയ ശേഷം ഹഫര്‍ അല്‍-ബാതിനിലെ ഒരു കമ്ബനയില്‍ ഇന്‍സ്ട്രുമെന്റ് ടെക്നിഷ്യന്‍ ആയി പുതിയ വിസയിലാണ് ജോലിക്കെത്തിയത്. 2,000 റിയാല്‍ ശമ്ബളം കരാറിലാണ് വന്നതെങ്കിലും 1,800 റിയാല്‍ മാത്രമാണ് തുടക്കം മുതല്‍ ലഭിച്ചിരുന്നത്.
ഇതില്‍ 10 മാസം ജോലി ചെയ്ത ശമ്പളം സുനിലിന് നൽകാനുള്ള കമ്പനിയിൽ പലതവണ ശമ്പളം ചോദിച്ചു ചെന്നെങ്കിലും ജോലി ചെയ്ത സ്ഥലത്തുന്ന് പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു മടക്കുകയായിരുന്നു. എന്നാൽ വീണ്ടും അന്വേഷിച്ചപ്പോള്‍ തന്റെ ശമ്പ ളം സ്പോണ്‍സര്‍ കൈപ്പറ്റി എന്നാണ് മലയാളിയായ മാനേജര്‍ അറിയിച്ചതെന്ന് സുനില്‍ പറഞ്ഞു. ഇഖാമയുടെ കാലാവധി പരിശോധിച്ചപ്പോൾ അറിയാൻ കഴിഞ്ഞതോ താൻ ഹുറൂബിലാണെന്നാണ്. തുടര്‍ന്ന് ജുബൈല്‍ എംബസി സേവനകേന്ദ്രം പ്രവര്‍ത്തകരുമായി നിയമ നടപടിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത സുനിൽ ശമ്പളം ലഭിക്കുകയും ഹുറൂബ് മാറ്റുകയും ചെയ്തില്ലെങ്കില്‍ നിയമവഴിയില്‍ നീങ്ങാനാണ് തീരുമാനം.
https://www.facebook.com/Malayalivartha