അടുത്ത മാസം മുതല്‍ കുവൈറ്റില്‍ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരും

ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ വിദേശികളുടെ ചികിത്സാച്ചെലവില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തുമെന്ന് കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചികിത്സാച്ചെലവിന്റെ കാര്യത്തിൽ കുറഞ്ഞ ഫീസ് വിദേശികള്‍ക്ക് അനുവദിച്ചിരുന്നത് രാജ്യത്തിന് സാമ്പത്തിക ഭാരമുണ്ടാക്കുന്നുവെന്ന ആരോപണമുണ്ടായിരുന്നു.
വിദേശികള്‍ക്ക് പ്രഖ്യാപിച്ച ഉയര്‍ന്ന ചികിത്സാച്ചെലവ് പുനഃപരിശോധിക്കുകയോ, നടപ്പാക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ചെലവ് കുതിച്ചുയരുന്നത്.
എന്നാൽ അടുത്ത മാസം ഒന്നുമുതല്‍ കുവൈറ്റിലെ വിദേശികളുടെ ചികിത്സാച്ചെലവ് വര്‍ദ്ധിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും അല്ലെങ്കില്‍ നടപ്പാക്കുന്നത് അടുത്തവര്‍ഷം വരെയെങ്കിലും വൈകിപ്പിക്കണമെന്നുമുള്ള ഒരുവിഭാഗം പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം കുവൈറ്റ് ആരോഗ്യമന്ത്രി ജമാല്‍ അല്‍ ഹര്‍ജി തള്ളുകയായിരുന്നു. തീരുമാനം പുന:പരിശോധിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നല്ലൊരു വിഭാഗം പ്രവാസികളും കുറഞ്ഞ ശമ്പളക്കാരാണ് അവര്‍ക്ക് ഈ പുതിയ നിരക്ക് താങ്ങാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha