ജോലിതേടി വീട്ടുകാരെയും സ്വന്തക്കാരെയും വിട്ട് വിദേശത്തേക്ക് എത്തിയ ബിനീഷിനു അഭിമുഖീകരിക്കേണ്ടിവന്നത് ചതിക്കുഴികൾ; ഒടുവിൽ രക്ഷപ്പെട്ട് നാട്ടിലേക്ക്

വളരെ പ്രതീക്ഷകളോടെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കന്യാകുമാരി സ്വദേശിയായ ബിനീഷ് ജോലിതേടി അല്‍ ഹസ്സയില്‍ എത്തിയത്. ഏറെ പ്രതീക്ഷയോടെ നാട്ടിൽ നിന്ന് വണ്ടി കയറിയ ബിനീഷിന് ഒരു ജ്യൂസ് കടയില്‍ ജോലിലഭിച്ചു. എന്നാല്‍ വളരെ തിക്തമായ അനുഭവങ്ങളാണ് ജോലിസ്ഥലത്ത് ആ യുവാവിന് നേരിടേണ്ടി വന്നത്. ശരിയായ താമസസൗകര്യമോ, ഭക്ഷണമോ, മറ്റു മെഡിക്കല്‍ ആനുകൂല്യങ്ങളോ ഒന്നും തന്നെ അയാൾക്ക് ലഭിച്ചിരുന്നില്ല. പലപ്പോഴും പന്ത്രണ്ടു മണിക്കൂറില്‍ കൂടുതല്‍ ആ കടയില്‍ ജോലി ചെയ്യേണ്ടി വന്നു. ഇതെല്ലാം ആ യുവാവ് സഹിച്ചത് നാട്ടിലുള്ള തന്റെ പ്രിയപെട്ടവരെ പട്ടിണിക്കിണ്ടണ്ടല്ലോ എന്ന ആലോചനയിലായിരുന്നു.
എന്നാല്‍ ആ പ്രതീക്ഷകളൊക്കെ പാടെ മാറിമറിഞ്ഞു രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. സ്പോണ്‍സറോട് ചോദിച്ചാല്‍ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ് അടുത്ത മാസം ഒരുമിച്ചു തരാമെന്നു പറയും. അങ്ങനെ തുടങ്ങി അഞ്ചു മാസത്തിലധികം ശമ്പളം കുടിശ്ശികയായപ്പോള്‍ ബിനീഷ് ശക്തമായി പ്രതികരിച്ചു. ശമ്പളം ഇല്ലാത്ത ജോലി ചെയ്യാണ് ആ യുവാവ് തയ്യാറായില്ല. എന്നാൽ കടയുടെ ആവശ്യത്തിനായി പോയപ്പോള്‍, തന്റെ വാഹനം അപകടത്തില്‍പ്പെടുത്തി ബിനീഷ് ഏഴായിരം റിയാലിന്റെ സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്നും, അതിനാല്‍ ആ പണം മുഴുവന്‍ പിടിയ്ക്കാതെ ശമ്പളം തരില്ല എന്നും സ്പോണ്‍സര്‍ കള്ളകേസുണ്ടാക്കുകയായിരുന്നു. അതിനു ശേഷം ബിനീഷിന് ശമ്പളമേ കിട്ടാതെയായി.
ഒടുവില്‍ നവയുഗം സാംസ്കാരികവേദി അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോടിനെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഹുസ്സൈന്‍ കുന്നിക്കോട് നവയുഗം അല്‍ഹസ്സ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയെ ഈ കേസ് ഏല്‍പ്പിച്ചു. അബ്ദുള്‍ ലത്തീഫിന്റെയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡത്തിന്റെയും സഹായത്തോടെ ബിനീഷ് ലേബര്‍ കോടതിയില്‍ സ്പോണ്സര്‍ക്കെതിരെ കേസ് കൊടുത്തു.
എന്നാല്‍ അതിനു പ്രതികാരമായി, തന്റെ ഓഫീസിലെ അയ്യായിരം രൂപയും പാസ്പ്പോര്‍ട്ടും ബിനീഷ് മോഷ്ടിച്ചു എന്നാരോപിച്ചു സ്പോണ്‍സര്‍ പോലീസില്‍ കള്ളക്കേസ് കൊടുത്തു. തുടർന്ന് പോലീസ് ബിനീഷിനെ അറസ്റ്റ് ചെയ്തു. വിവിധ കോടതികളിലായി ആറുമാസത്തോളം നീണ്ട നിയമയുദ്ധങ്ങള്‍ ബിനീഷ് നടത്തി. ഒടുവിൽ താന്‍ കേസില്‍ തോല്‍ക്കുമെന്ന് മനസ്സിലായ സ്പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍, ബിനീഷിന് ഫൈനല്‍ എക്സിറ്റും, വിമാനടിക്കറ്റും, ഒരു മാസത്തെ ശമ്ബളവും നല്‍കാമെന്ന് സ്പോണ്‍സര്‍ സമ്മതിച്ചു.
https://www.facebook.com/Malayalivartha