അധിക നിക്ഷേപം: പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ സൗദി നിരീക്ഷിക്കും

വരുമാനത്തില്‍ കവിഞ്ഞ ബാങ്ക് നിക്ഷേപമുള്ള പ്രവാസികളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ സൗദി നീക്കം. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം എല്ലാ ബാങ്കുകളും പ്രവാസികളുടെ ശമ്പളമോ മറ്റു നിയമാനുസൃതമായ വരുമാനമോ കൂടാതെ മറ്റേതെങ്കിലും വിധത്തില്‍ അക്കൗണ്ടിലേക്ക് പണം വരുന്നതായി കണ്ടാല്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തെ വിവരമറിയിക്കണം.
പ്രവാസികളില്‍ ചിലര്‍ രാജ്യത്തു നടത്തുന്നതായി സംശയിക്കുന്ന നിയമവിരുദ്ധ ധനവിനിമയ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ തൊഴില്‍വകുപ്പ് നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പ്രവാസികളുടെ അനധികൃത ധനവിനിയോഗം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പഠനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha