യുഎഇയില്‍ ഭാര്യയുടെയും കാമുകന്റെയും മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

യുഎഇയില്‍ ഭാര്യയുടെയും കാമുകന്റെയും മുഖത്ത് ഭര്‍ത്താവിന്റെ ആസിഡാക്രമണം. ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ശ്രീലങ്കന്‍ പൗരനും യുവതിയുടെ ഭര്‍ത്താവുമാണ് ആസിഡാക്രമണം നടത്തിയത്. ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ പിടികൂടി. നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വദേശമായ ശ്രീലങ്കയിലേക്ക് പോയ തന്നെ ഭാര്യ ചതിച്ചെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഭാര്യ മറ്റൊരു യുവാവിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ കണ്ട ഇയാള്‍ ഷാര്‍ജയിലേക്ക് തിരിച്ചെത്തി. ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരുടെയും നീക്കങ്ങള്‍ നിരീക്ഷിച്ചു.
ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഭാര്യയെയും സുഹൃത്തിനെയും മോശമായ രീതിയില്‍ താന്‍ നേരില്‍ കണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു. മുഖത്തും ശരീരഭാഗങ്ങളിലും പൊള്ളലേറ്റ യുവതിയും സുഹൃത്തും ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.സംഭവ സ്ഥലത്തെത്തിയ പോലീസ് ആണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha