പുകയില ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ചു ...പിന്നെ കണ്ടത് കടകൾക്ക് മുന്നിലെ നീണ്ട ക്യൂ ...

സാധാരണയായി യുദ്ധമോ മറ്റു ദുരന്തങ്ങളോ വരാൻ പോകുന്നതിന്റെ സൂചന ലഭിച്ചാൽ ആളുകൾ ഭക്ഷണ സാധനങ്ങള്‍ മുൻകൂട്ടി ശേഖരിച്ചുവയ്ക്കുന്നത് പതിവാണ്. കാരണം ഇനിയൊരു ക്ഷാമത്തിൽ നിന്ന് പിടിച്ച് നിൽക്കുക തന്നെ. എന്നാല്‍ യു.എ.ഇയില്‍ ആളുകള്‍ കടകളില്‍ ക്യൂ നില്‍ക്കുന്നതും ഭക്ഷണം വാങ്ങാനല്ല, സിഗരറ്റ് പാക്കറ്റുകൾവാങ്ങാനാണ്. പുതിയ വില്‍പ്പന നികുതി നിലവില്‍ വരുന്നതോടെ ഒക്ടോബര്‍ ഒന്നു മുതല്‍ സിഗരറ്റിന്റെ വില ഇരട്ടിയാവും അതുതന്നെയാണ് അതിനു പിന്നിലെ കാരണവും.
പലരും നൂറുകണക്കിന് സിഗരറ്റ് പാക്കറ്റുകളാണ് വീടുകളില്‍ ശേഖരിച്ചുവച്ചിരിക്കുന്നത്. കടകളില്‍ അഡ്വാന്‍സായി പണം നല്‍കി സിഗരറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുംഏറെയുണ്ട്. പലയിടങ്ങളിലും സിഗരറ്റ് വാങ്ങിക്കൂട്ടാനുള്ളവരുടെ നീണ്ട ക്യൂ തന്നെ കടകള്‍ക്കു മുമ്പില്‍ കാണാൻ കഴിയും.
അടുത്ത മാസം മുതല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില 100 ശതമാനം വര്‍ധിക്കുന്നത് മുന്നില്‍ക്കണ്ടാണ് പുകവലിക്കാരുടെ ഈ മുന്നൊരുക്കം. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും സിഗരറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. എന്നാൽ ഡിമാന്റിന് അനുസരിച്ച് സിഗരറ്റ് സപ്ലൈ വരുന്നില്ല. സ്ഥിരം കസ്റ്റമേഴ്സിനോട് പൈസ നേരത്തേ വാങ്ങി വച്ച് കിട്ടുന്ന മുറയ്ക്ക് കൊടുക്കുകയാണിവര്‍ ചെയ്യുന്നത്. കുതിച്ചുയര്‍ന്ന ഡിമാന്റ് കാരണം മൊത്ത വിതരണക്കാരുടെ കൈവശം പോലും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്.
വീട്ടിലെ സാധാരണ ഊഷ്മാവില്‍ സിഗരറ്റുകള്‍ സൂക്ഷിക്കാമെന്നതിനാലും അതിന് എക്സ്പയറി ഡേറ്റ് ഇല്ലാത്തതിനാലും മാസങ്ങളോളമുള്ള ഉപയോഗത്തിനായി ശേഖരിക്കുകയാണ് ആവശ്യക്കാർ. പുകയില ഉല്‍പ്പന്നങ്ങളോടൊപ്പം കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയ്ക്കും അടുത്തമാസം മുതല്‍ വില കൂടുന്നുണ്ട്. സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് 50 ശതമാനമാണ് വിലവര്‍ധന.
https://www.facebook.com/Malayalivartha